പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് വിശാഖിനെതിരെ നടപടി സ്വീകരി ച്ചത്. യുയുസി വിവാദത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ മാനേജ്‌മെ ന്റ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരള സര്‍വ്വകലാശാല നിര്‍ദേശത്തിന് പിന്നാ ലെയാണ് ഷൈജുവിനെതിരെ നടപടി സ്വീകരിച്ചത്
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദത്തില്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖിനും സസ്പെന്‍ഷന്‍. പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് വിശാഖിനെതിരെ നട പടി സ്വീകരിച്ചത്. യുയുസി വിവാദത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ മാനേജ്‌മെന്റ നേ രത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരള സര്‍വ്വകലാശാല നിര്‍ദേശത്തിന് പിന്നാലെയാണ് ഷൈജുവി നെതിരെ നടപടി സ്വീകരിച്ചത്.
പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആള്‍മാ റാട്ടം നടത്തിയ എസ്എഫ്ഐ കാട്ടാക്കട ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആ രോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യു യുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം വിശാഖിന്റെ പേര് നല്‍കുകയായിരുന്നു. ആള്‍ മാറാട്ടം വിവാദമായതിന് പിന്നാലെ എസ്എഫ്‌ഐയും സിപിഎമ്മും വിശാഖിനെ സസ്‌പെന്‍ഡ് ചെയ്തി രുന്നു. അതേ സമയം സംഭവത്തില്‍ പങ്കില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എ മാരായ ഐബി സതീഷും ജി സ്റ്റീഫനും സിപിഎം നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.