പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ ‘കൊടിത്തുണി’ തമിഴില്‍ സിനിമയാകു ന്നു.നടനും ഗായകനു മായ ഫിറോസ് റഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജോയ് ഫിലിംസ്‌ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വി പിന്‍ രാധാകൃഷ്ണ നാണ് സംവിധാനം ചെയ്യുന്നത്. പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറു കഥയുടെ പുതിയ വ്യാഖ്യാനമായാണ് ചിത്രം ഒരുങ്ങുന്നത്
നിര്‍മ്മാതാക്കളില്‍ ഒരാളായ അന്‍ജോയ് സാമുവല്‍ തന്നെയാണ് ചിത്രത്തി ന്റെ ക്യാമറ ചലിപ്പിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഷൂട്ടിംഗ് തമിഴ്‌നാട്ടില്‍ ആരംഭിക്കുമെന്ന് ചിത്ര ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അഭിനേതാക്കളുടെയും സാങ്കേതിക കലാകാരന്മാരുടെയും വിവരങ്ങള്‍ ഉടന്‍ പ്രഖ്യാ പിക്കും.
പെരുമാള്‍ മുരുകന്റെ ‘അര്‍ധനാരിശ്വരന്‍’എന്ന നോവല്‍ പെന്‍ഗ്വിന്‍ ബുക്ക്‌സ് ഇംഗ്ലീഷില്‍ ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു.ഇതിനെ തുടര്‍ന്ന് തമി ഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ചില സംഘടനകള്‍ ഈ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങി.പിന്നീട് തമിഴ്‌നാട്ടിലെ പല ഭാ ഗങ്ങളിലും പ്രതിഷേധ ങ്ങളുണ്ടായി. പുസ്തകത്തിന്റെ പ്രതികള്‍ കത്തിക്കുകയും ചെയ്തു. അങ്ങനെ രാജ്യ ത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരാനാണ് പെരുമാള്‍ മുരുകന്‍.
ഒടുവില്‍ നോവലിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത് വിപണിയിലുള്ള കോപ്പികള്‍ പിന്‍വലിച്ചു. നാമക്ക ല്‍ ജില്ലയില്‍ തിരുച്ചെങ്കോട് നിന്ന് ഉയര്‍ന്ന ഭീഷണികള്‍ക്കുമു ന്നിലാണ് പെരുമാള്‍ മുരുകന്‍ സാഹിത്യ ജീ വിതം അവസാനിപ്പിച്ചത്.
മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് പെരുമാള്‍ മുരുഗനെ എഴുത്തുജീവിതത്തിലേക്ക് തിരി ച്ചുകൊണ്ടുവന്നത്. പെരുമാള്‍ മുരുകന്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി.
പി.ആര്‍.സുമേരന്‍
(പി.ആര്‍.ഒ )
9446190254
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.