Home

എല്ലാ വഴികളും അടയ്ക്കുന്നു ; നാളെ കടകള്‍ തുറക്കില്ല, എറണാകുളം ജില്ലയില്‍ അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍

ജില്ലയില്‍ പലചരക്കുകടകള്‍, പഴം, പച്ചക്കറികള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പ്രവര്‍ത്തിക്കും. വഴിയോര കച്ചവടങ്ങള്‍ അനുവദിക്കുന്നതല്ല.ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ എട്ടു മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. ഹോം ഡെലിവറി മാത്രം. പാഴ്‌സല്‍ സേവനം അനുവദിക്കില്ല

കൊച്ചി: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന എറണാകുളം ജില്ല യിലെ നിയന്ത്രണങ്ങള്‍ വ്യക്തമാക്കി ജില്ലാഭരണ കൂടം. പലചരക്കുകടകള്‍, പഴം, പച്ചക്കറികള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിക്കും. വഴിയോര കച്ച വടങ്ങള്‍ അനുവദിക്കുന്നതല്ല. ഹോട്ട ലുകളും റെസ്റ്റോറന്റുകളും രാവിലെ എട്ടു മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക. പാഴ്‌സ ല്‍ സേവനം അനുവദിക്കുന്നതല്ല.

പത്രം, തപാല്‍ എന്നിവ രാവിലെ എട്ടുവരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് രണ്ട് മണി വരെ നടത്താം. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈ കിട്ട് അഞ്ചുമണിവരെ പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎം, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലിനിക്കല്‍ സ്ഥാ പനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കും.

ഹോം നഴ്‌സ്, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധമാണ്. ഇലക്ട്രിക്കല്‍, പ്ലബിങ്, ടെലികമ്യൂണിക്കേഷന്‍ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപ്രയോഗിച്ച് യാത്ര ചെയ്യാം.

 

 

 

എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ :

1. പലചരക്കുകടകള്‍, ബേക്കറി, പഴം -പച്ചക്കറി കടകള്‍,മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ഇതിനായി വാര്‍ഡ്-തല ആര്‍.ആര്‍.ടികള്‍/കമ്മിറ്റികള്‍ എന്നിവയുടെ വോളന്റിയേഴ്സിന്റെ സേവനം പ്രയോ ജനപ്പെടുത്താവുന്നതുമാണ്.

2.പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.

3. വഴിയോര കച്ചവടങ്ങള്‍ ജില്ലയില്‍ അനുവദിനീയമല്ല.

4. ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ 8 മണി മുതല്‍ രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. പാഴ്സല്‍ സേവനം അനുവദിനീയമല്ല.

5. പത്രം, പാല്‍, തപാല്‍ വിതരണം എന്നിവ രാവിലെ 8 മണി വരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് 2 മണി വരെ നടത്താവുന്നതാണ്.

6. ഇലക്ടിക്കല്‍ (പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ് .ഓണ്‍ലൈന്‍ പാസുകള്‍ ുമ.ൈയമെളല.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ലഭ്യമാണ്.

7. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

8. വിവാഹം അടക്കമുള്ള ആഘോഷങ്ങളും കൂട്ടംചേരലുകളും മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളിച്ചു നടത്താവുന്നതാണ്. മരണാന്തര ചടങ്ങുകള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളളിച്ചു നടത്തേണ്ടതാണ്. വിവാഹ, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

9. ജില്ലയില്‍ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാട്ടുള്ളതല്ല.

10. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താവുന്നതാണ്. ജില്ലയിലെ റൂറല്‍ പ്രദേശങ്ങളില്‍ പരമാവധി 5 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

11. ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മിനിമം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്.(ആവശ്യ വസ്ത്രക്കള്‍ക്കായുള്ള ഇ കൊമേഴ്സ്/ഡെലിവറി സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.)

12. പ്ലാന്റേഷന്‍, നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നോ അന്യ ജില്ലകളില്‍ നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. നിലവില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലാത്തതും കൂടാതെ തൊഴില്‍ പരിസരങ്ങളില്‍ തന്നെ താമസിക്കേണ്ടതുമാണ്.

13. ജില്ലാ അതിര്‍ത്തിയിലും കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുമുള്ള പ്രവേശനം പോലീസ് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. ജില്ലയിലെ പ്രധാനറോഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. അത്യാവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയാവുന്നതാണ്.

14. ജില്ലയിലെ ഐടി/ഐടിഇഎസ് സ്ഥാപനങ്ങളിലെ ബാക്ക്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി അനുവദിക്കുന്നതാണ്.

15. ജില്ലയില്‍ ഹെഡ് ഓഫീസുകളുള്ള സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഡാറ്റാ സെന്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.

16. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്ക് പോലീസില്‍ നിന്നും സ്പെഷ്യല്‍ പാസ്സ് വാങ്ങേണ്ടതാണ്. അധിക നിയന്ത്രണങ്ങള്‍ ജില്ലയില്‍ മെയ് 16 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും മേയ് 23, 2021 വരെ നിലനില്‍ക്കുന്നതുമാണ്.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് പൂറമേ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,58 എന്നീ വകുപ്പുകള്‍ പ്രകാരവും തുടര്‍നടപടി സ്വീകരിക്കുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.