ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും തുടങ്ങുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കി ലും തുടങ്ങുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹ നം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷി ക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരണം നടത്തും. 2025 ഓടെ 20 ലക്ഷം വിനോദ സഞ്ചാരികളെ കേ രളത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ സ്മാരകങ്ങള്‍ കോ ര്‍ത്തിണക്കി വിനോദ സഞ്ചാര പദ്ധതികള്‍ ആവിഷ്‌കരിക്കും. തീര്‍ത്ഥാടന വിനോദ സഞ്ചാര പദ്ധ തികള്‍ പ്രോത്സാഹിപ്പിക്കും. ഹൗസ് ബോട്ട്, ഹോം സ്റ്റേ ജീവനക്കാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ബ സ്സുകളിലെ ജീവനക്കാര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ജൂലൈ 15 നുള്ളില്‍ വാക്സിന്‍ നല്‍കാനാണ് ശ്രമം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ 33,675 കോടി നഷ്ടമുണ്ടായതായും മന്ത്രി അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.