News

എലത്തൂര്‍ വിട്ടുകൊടുക്കില്ലെന്ന് മാണി സി.കാപ്പന്‍ ; ഊരാക്കുടിക്കില്‍ കോണ്‍ഗ്രസ് നേതൃത്വം

എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ.രാഘവന്‍ എം പി പ്രതികരിച്ചു. എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി നേതൃത്വം ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവന്‍ പറഞ്ഞു

കോഴിക്കോട്: എലത്തൂര്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് മാണി സി.കാപ്പന്‍ പ്രഖ്യാപിച്ചതോടെ സീറ്റിനെ ചൊല്ലി തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമായി. പ്രശ്‌നത്തില്‍ സമവായത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണി സി കാപ്പനുമായി സംസാരിച്ചു. പ്രശ്‌നത്തിലെ എന്‍.സി.കെയുടെ നിലപാട് തേടിയാണ് ചെന്നിത്തല കാപ്പനെ വിളിച്ചത്.

അതേസമയം എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ.രാഘവന്‍ എം പി പ്രതികരിച്ചു. എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി നേതൃത്വം ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവന്‍ പറഞ്ഞു. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എലത്തൂരിലെ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടാന്‍ വൈകിയെന്നും എം കെ രാഘവന്‍ പറഞ്ഞു. പ്രാദേശികമായ കോണ്‍ഗ്രസ് കമ്മിറ്റികളെല്ലാം രാജി വച്ചുകഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വളരെ ഗൗരവമായ വിഷയമാണത്. എത്രയും പെട്ടന്ന് വിഷയത്തില്‍ തീരുമാനമെ ടുക്കണമെന്ന് എം കെ രാഘവന്‍ ആവശ്യപ്പെട്ടു.

എലത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വവും അണികളും ഒരുപോലെ അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് നില പാട് സ്വീകരിച്ചിരിക്കുകയാണ്. അവിടെ ആളും അര്‍ത്ഥവുമില്ലാത്ത സ്ഥാനാര്‍ത്ഥി വന്നു കഴിഞ്ഞാലുണ്ടാകുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തി ന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്. സ്വാഭാവികമായും എലത്തൂരിന്റെ ഇന്നത്തെ അവസ്ഥയില്‍ യുഡിഎഫിന്റെ നല്ലൊരു സ്ഥാനാര്‍ത്ഥി വന്നാല്‍ ജയസാധ്യത ഉണ്ടെന്നാണ് അവിടുത്തെ പ്രാദേശികമായുള്ള വികാരം.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.