Breaking News

എലത്തൂരില്‍ വിവാദങ്ങള്‍ക്ക് വിരാമം ; സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിക്ക് എം.കെ.രാഘവന്റെ പിന്തുണ

എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ.രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യുഡിഫ് ഭാരവാഹി യോഗത്തില്‍ ഒന്നിച്ചു. സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് എം.കെ.രാഘവന്‍ പിന്തുണ നല്‍കി

കോഴിക്കോട്: എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ.രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യുഡിഫ് ഭാരവാഹി യോഗത്തി ല്‍ ഒന്നിച്ചു. സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് എം.കെ.രാഘവന്‍ പിന്തുണ നല്‍ കി.  മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടായ പ്രശ്‌നങ്ങളെല്ലാം അടഞ്ഞ അധ്യായമെന്നും വികാര പ്രകടനങ്ങള്‍ എല്ലാം അവസാനിച്ചെന്നും ഇനി ജയമാണ് വേണ്ടതെന്നും എം കെ രാഘവന്‍ പറഞ്ഞു. സുല്‍ഫിക്കര്‍ മയൂരിയെ വിജയി പ്പിക്കണ്ടത് നാടിന്റെ ആവശ്യകതയാണെന്നും രാഘവന്‍ പറഞ്ഞു.

ഭിന്നതകള്‍ മറന്ന് എലത്തൂരില്‍ യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് എം.കെ.രാഘവന്‍ എംപിയുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മി റ്റികളുടെയും തീരുമാനം. സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായമായിരുന്നെങ്കിലും എം. കെ. രാഘവ നും അനുയായികളും അയഞ്ഞിരുന്നില്ല. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് എം.കെ. രാഘവനെ അനുനയിപ്പിച്ചത്.

എലത്തൂരില്‍ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിലെ സുല്‍ഫീക്കര്‍ മയൂരിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. സുല്‍ഫീക്കര്‍ മയൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ എട്ട് മണ്ഡലം ഭാരവാഹികള്‍ നേരത്തെ രാജിവച്ചിരുന്നു. കുറ്റ്യാടി മോഡലില്‍ പ്രാദേശിക വികാരം വിജയം കാണുമെന്നായിരുന്നു പത്രിക പിന്‍വലിക്കാനുളള അവസാന നിമിഷം വരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.