Home

എറണാകുളം ജില്ലയില്‍ റെഡ് അലെര്‍ട്ട് ; അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമെന്ന് കലക്ടര്‍

ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏത് അടിയ ന്തര സാഹചര്യത്തെയും നേരിടാന്‍ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ എസ് സുഹാസ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന്റെ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി

കൊച്ചി: എറണാകുളം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചി രിക്കു ന്ന തിനാല്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ട ര്‍ എസ് സുഹാസ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന്റെ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വി ലയിരുത്തി.

റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താലൂക് തലത്തില്‍ ഇന്‍സിഡന്റ് റെസ്‌പോ ണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ വീഴ്ച കൂടാതെ പിന്തുടരാനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എന്‍ഡിആര്‍എഫിന്റെ സഹായം വേണ്ടിവരുന്ന സ്ഥലങ്ങളില്‍ അത് തേടാന്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടു ണ്ട്.

പൊലീസ്, താലൂക്ക്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കണ്‍ട്രോള്‍ റൂമുകള്‍ 24  മ ണിക്കൂര്‍ പ്രവര്‍ത്തനം ഉറപ്പാക്കണം. തടസമില്ലാത്ത ആശയവിനിമയ സംവിധാനങ്ങള്‍ ഉറപ്പ് വരു ത്താന്‍ ബിഎസ്എന്‍എല്ലിനും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് ലെവല്‍ ഡിസാ സ്റ്റര്‍ മാനേജ്‌മെന്റിനായി മെഡിക്കല്‍ ടീമുകള്‍ തയ്യാറായിരിക്കാനും പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ ഉറപ്പാക്കാനും ആരോ ഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

വില്ലേജ് ഓഫീസര്‍മാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ക്വാറി പ്രദേശത്ത് കുറഞ്ഞത് 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം ഉണ്ടാകുന്ന ത് വരെ ക്വാറി സ്‌ഫോടനം നിരോധിക്കാന്‍ മൈനി ങ് ആന്‍ഡ് ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആളുക ളെ മാറ്റി പാര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

മൂന്ന് മണിക്കൂറിനുള്ളില്‍ ജില്ലയിലെ എല്ലാ നദികളുടെ ജലനിരപ്പ് നിരീക്ഷിക്കാനും ജലനിരപ്പ് ഉയ രുകയാണെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട നടപടി എടുക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗതാഗതം നിരോധിക്കാനും എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.