തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 12.30ലേക്ക് മാറ്റി. ഇതോടെ നൂറിലധിയം യാത്രക്കാരാണ് ദുരിതത്തിലായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനം പുക ഉയർന്നതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. റൺവേയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിൽ നിന്ന് പുകയും ദുർഗന്ധവും ഉയരുകയായിരുന്നു. രാവിലെ എട്ട് മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. 142 യാത്രക്കാരുമായി പുറപ്പെട്ട ഐഎക്സ് 548 വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു വിമാനത്തിൽ നിന്നും പുക ഉയർന്നത്.
ഇതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ നിന്ന് നിലവിളിക്കുകയായിരുന്നു. വിമാനത്തിനകത്ത് എന്തൊക്കെയോ കത്തുന്നതിന്റെ ദുർഗന്ധവുമുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു. ഇതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കുന്നത്. പരിശോധനയ്ക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്കാണ് യാത്ര പുനരാരംഭിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.