ചെന്നൈ : എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം തുടരുന്നു. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഏറെനേരം കഴിഞ്ഞിട്ടും വിമാനം താഴെയിറക്കാൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി. ആംബുലൻസുകൾ സജ്ജമാക്കി. വൈകിട്ട് 5.40ന് പറന്നുയർന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. കഴിഞ്ഞ ഒരു മണിക്കൂറായി വിമാനം ട്രിച്ചി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറക്കുകയാണ്. ലാൻഡിങ് ഗിയറിന് പ്രശ്നങ്ങളുള്ളതായാണ് ലഭിക്കുന്ന വിവരം. 8.20ന് ഷാർജയിൽ എത്തേണ്ടതായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.