Breaking News

എയർ അറേബ്യ നേരിട്ട് സർവീസ് നടത്തി, കുതിച്ച് ഷാർജ; മുൻവർഷം മാത്രം കടന്നുപോയത് 1.71 കോടി

ഷാർജ : രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മാത്രം 1.71 കോടി  പേരെ വിമാനത്താവളം സ്വീകരിച്ചു. 2023ൽ ഇത് 1.5 കോടി ആയിരുന്നു. കഴിഞ്ഞ വർഷം 1,07,760 വിമാന സർവീസുകളും പൂർത്തിയാക്കി. 9.5 ശതമാനമാണ് വിമാന സർവീസുകളിലെ വർധന. പുതിയ ഏഴ് വിമാനത്താവളങ്ങളിലേക്ക് കഴിഞ്ഞ വർഷം എയർ അറേബ്യ നേരിട്ട് സർവീസ് നടത്തിയതു യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. പോളണ്ട്, ഗ്രീസ്, ഓസ്ട്രിയ ട്രിപ്പോളി, മാലദ്വീപ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസ് തുടങ്ങിയത്.  6 പുതിയ എയർലൈനുകളും കഴിഞ്ഞ വർഷം ഷാർജയിൽ വിമാനമിറക്കി. പാക്കിസ്ഥാൻ, ലിബിയ, ഇറാഖ്, തുർക്കി, സൗദി എന്നീ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള എയർലൈനുകളാണ് ഷാർജയിൽ പുതുതായി സർവീസ് തുടങ്ങിയത്.
കാർഗോ രംഗത്തും പുരോഗതിയുണ്ടായതായി ഷാർജ രാജ്യാന്തര വിമാനത്താവള അതോറിറ്റി മേധാവി അലി സാലിം അൽ മിദ്ഫ അറിയിച്ചു. ടാൻസനിയ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എയർ കാർഗോ കമ്പനികൾ കണ്ണി ചേർന്നതും നേട്ടമായി. 2027 ആകുന്നതോടെ രണ്ടര കോടി  പേരെ ഉൾക്കൊള്ളാൻ കഴിയുംവിധമാണ് നിർമാണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.