കുവൈത്ത് സിറ്റി : പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടൽ മാസങ്ങളായി കാര്യക്ഷമമല്ലെന്നും വിമാനം റദ്ദാക്കലും സാങ്കേതിക തകരാറും കാരണം പലയിടത്തും കുടുങ്ങുന്നവർക്ക് ടിക്കറ്റ് തുക തിരിച്ചുകിട്ടാൻ വഴിയൊരുക്കുന്നതിനു പോർട്ടൽ ഉപകാരപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ കേസിൽ അടിയന്തര നടപടി സ്വീകരിക്കാൻ സെപ്റ്റംബർ 27ന് കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് നടപ്പാക്കുന്നതിനായി പ്രവാസി ലീഗൽ സെൽ വീണ്ടും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പ്രശ്നം പരിഹരിച്ചതായി മന്ത്രാലയം കോടതിയെ അറിയിച്ചത്.
വിമാനയാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി വ്യോമയാന മന്ത്രാലയം അവതരിപ്പിച്ച എയർസേവ പോർട്ടൽ തുടക്കക്കാലത്ത് വൻവിജയമായിരുന്നു. എന്നാൽ, അടുത്തയിടെ പോർട്ടൽ നിർജീവമായത് യാത്രക്കാരെ വലച്ചു. തുടർന്ന്, ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ജോസ് ഏബ്രഹാമാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രവാസി പ്രശ്നങ്ങളിൽ ഇടപെടൽ തുടരുമെന്ന് പ്രവാസി ലീഗൽ സെൽ കുവൈത്ത് ഭാരവാഹികളായ ബിജു സ്റ്റീഫൻ, കെ. ഷൈജിത്ത് എന്നിവർ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.