സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണന്‍.സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീ രുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരോ ഇടതു മുന്ന ണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ചില സംഘടനകള്‍ ഇത്തരമൊ രു ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആലോചിച്ച് മാത്രമേ തീരുമാനം എടു ക്കൂവെന്നും അ ദ്ദേഹം വ്യക്തമാക്കി.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്കു വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം ഗം എ കെ ബാലന്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതി കരണം. എന്‍സിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എ കെ ബാലനെ അനുകൂലിച്ചു. അതേസമയം ഇതിനെതിരെ എന്‍എസ്എസും കെസിബിസിയും രംഗത്തെ ത്തിയിരുന്നു. എയ്ഡഡ് നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള നീക്കത്തിനു പിന്നില്‍ സിപി എമ്മിന്റെ ഗൂഢനീക്കമുണ്ടെ ന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിച്ചത്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അധ്യാപക സംഘടനകളും ചില വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും എയ്ഡഡ് സകൂളുകളിലെ നിയമനം പി എസ്‌സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇക്കാര്യം സര്‍ക്കാരോ പാര്‍ട്ടിയോ ആലോ ചി ച്ചിട്ടില്ല. വിഷയത്തില്‍ പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് അഭിപ്രായങ്ങള്‍ കേട്ടശേഷം ആലോ ചി ച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നാണ് കോടിയേരി പറഞ്ഞത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.