റിയാദ് : കൊച്ചുവെളുപ്പാൻ കാലത്ത് തീപടർത്താനെത്തിയ സ്റ്റീഫൻ നെടുമ്പള്ളിയെയും അബ്രാം ഖുറേഷിയെയും നിറഞ്ഞ സദസ്സിൽ ആവേശത്തോടെ വരവേറ്റ് റിയാദിലെ മോഹൻലാൽ ഫാൻസ്. സൗദി സമയം രാവിലെ 3.30ന് തുടങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഫാൻസ് ഷോ കാണാനായി രാത്രി 2ന് തന്നെ ഗ്രാനഡ മാളിലുള്ള റിയാദിലെ ഏറ്റവും വലിയ തിയറ്ററിൽ സ്ത്രീകളടക്കമുള്ളവർ എത്തിച്ചേർന്നു. 260 പേരെ ഉൾക്കൊള്ളുന്ന തിയറ്ററിൽ എത്തിയവരിൽ ഭൂരിഭാഗം പേരും സിനിമയിലെ മോഹൻലാൽ ചിത്രവും പേരുമൊക്കെ പതിച്ച കറുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ചാണ് എത്തിയത്.
ഷോ തുടങ്ങുന്നതിന് മുന്നോടിയായി തിയറ്ററിനുള്ളിൽ തയ്യാറാക്കിയ ടേബിളിൽ എമ്പുരാൻ പോസ്റ്റർ രൂപത്തിലുള്ള കറുത്ത നിറത്തിലെ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒപ്പം തിയറ്ററിലെ വലിയ സ്ക്രീനിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ തയ്യാറാക്കിയ റീൽസും പ്രദർശിപ്പിച്ചു. അകമ്പടിയായി ‘എമ്പുരാനെ’ എന്ന ടൈറ്റിൽ ഗാനം തിയറ്ററിൽ എല്ലാവരും ആവേശത്തോടെ ഉറക്കെ പാടി.
അൽഖോബർ, റിയാദ്, ജിദ്ദ, അറാർ എന്നിവിടങ്ങളിലെ എംപയർ, എഎംസി സിനിമാസിന്റെ തിയറ്ററുകളിലായി 1525 സീറ്റുകളാണ് ഫാൻസ് ഷോയ്ക്കായി ഒരുക്കിയിരുന്നത്. അവധി ദിവസമല്ലാതിരുന്നിട്ടും പുലർച്ചെ പ്രദർശനം നടന്ന എല്ലായിടത്തും തിയറ്ററുകൾ പൂർണമായും നിറഞ്ഞു.ഒരു ഇംഗ്ലിഷ് സിനിമയുടെ കരുത്തുള്ള മലയാള സിനിമയാണ് എമ്പുരാനെന്നും രണ്ടാം പകുതി മികച്ചതാണെന്നും മോഹൻലാലിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗംഭീര പ്രകടനം സിനിമയിലുണ്ടെന്നും റിയാദ് ടാക്കീസ് ഭാരവാഹി ഷൈജു പച്ച അഭിപ്രായപ്പെട്ടു. വാരന്ത്യ അവധികളും പെരുന്നാൾ അവധികളുമെത്തുമ്പോൾ തിയറ്ററുകൾ പൂരപ്പറമ്പാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മോഹൻലാൽ ഫാൻസ് അംഗങ്ങൾ. ലാൽകെയർസ് കെഎസ്എ, മോഹൻലാൽ ഫാൻസ് ഓൺലൈൻ കെഎസ്എ എന്നീ ഫാൻസ് സംഘടനകളാണ് എമ്പുരാൻ സിനിമയെ സൗദി പ്രവാസികൾക്കിടയിൽ ആഘോഷമാക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.