മസ്‌കത്ത് : ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വൈകുന്നേരം 5.30നാണ് ഇന്ത്യ എ -പാകിസ്ഥാന്‍ എ ടീമുകളുടെ മത്സരം. ടൂര്‍ണമെന്റിലെ രണ്ടാം ദിനമായ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആതിഥേയരായ ഒമാന്‍ യു എ ഇയിയെയും നേരിടും.
ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോംഗിനെതിരെ ബംഗ്ലാദേശ് എ ടീം ജയം സ്വന്തമാക്കി. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 61 പന്തില്‍ 85 റണ്‍സെടുത്ത ബാബര്‍ ഹയാത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ഹോങ്കോങ്ങിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിന് വേണ്ടി നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത റിപോണ്‍ മണ്‍ഡോള്‍ മികച്ച ബൗളിങ് പുറത്തെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.