ഓഹരികളില്‍ നേരിട്ടോ മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ നിക്ഷേപിക്കുന്നവര്‍ കമ്പനി ലാഭവീതം അനുവദിക്കുമ്പോള്‍ ഓഹരി ഇടപാട് നികുതിയും ലാഭവീത വിതരണ നികുതിയും നല്‍കേണ്ടതുണ്ട്. അതേ സമയം ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ നാഷണല്‍ പെന്‍ ഷന്‍ സ്‌കീം (എന്‍പിഎസ്) വഴി ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ ഈ നികുതികള്‍ നല്‍കേണ്ടതില്ല.
എന്‍പിഎസിന്റെ ഓള്‍ സിറ്റിസണ്‍ മോഡലില്‍ 50 വയസില്‍ താഴെയുള്ളവര്‍ക്ക് 75 ശതമാനം വരെ ഓഹരികളില്‍ നിക്ഷേപിക്കാം. 50 വയസിനു ശേഷം ഓരോ വര്‍ഷവും ഈ അനുപാതം 2.5 ശതമാനം വീതം കുറഞ്ഞുവരും. 60 വയസാകുമ്പോഴേക്കും ഓഹരികളിലെ നിക്ഷേപ അനുപാതം 50 ശതമാനമായി കുറഞ്ഞിരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ 50 ശതമാനം വരെ ഓഹരികളില്‍ നിക്ഷേപിക്കാം.
പെന്‍ഷന്‍ ഫണ്ടുകള്‍ വഴിയാണ് ഓഹരികളിലെ എന്‍പിഎസ് നിക്ഷേപം കൈകാര്യം ചെയ്യുന്നത്. വരിക്കാര്‍ക്കു വേണ്ടി എന്‍പിഎസ് ട്രസ്റ്റാണ് നിക്ഷേപം നടത്തുന്നത്. എന്‍പിഎസ് ട്രസ്റ്റിനെ ഓഹരി ഇടപാട് നികുതിയും ലാഭവീത വിതരണ നികുതിയും നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത് വിതരണക്കാര്‍ക്ക് ഗുണകരമാകുന്നു. അതേ സമയം മ്യൂച്വല്‍ ഫണ്ടുകളും രൂപീകരിച്ചിരിക്കുന്നത് ട്രസ്റ്റുകളെ പോലെയാണെങ്കിലും അവക്ക് എന്‍പിഎസ് ട്രസ്റ്റിനുള്ളതു പോലെ നികുതി ഇളവ് ലഭ്യമല്ല.
ഇടപാട് മൂല്യത്തിന്റെ 0.1 ശതാനമാണ് ഓഹരി ഇടപാട് നികുതിയായി ഈടാക്കുന്നത്. ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപയുടെ ഓഹരികള്‍ നിങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ഓരോ തവണയും 500 രൂപ ഓഹരി ഇടപാട് നികുതിയായി നല്‍കേണ്ടതുണ്ട്. നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന മ്യൂച്വല്‍ ഫണ്ട് ഇത്തരത്തില്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ഓരോ തവണയും നികുതി നല്‍കുന്നു. ഇത് ഫണ്ടിന്റെ എന്‍എവി (നെറ്റ് അസറ്റ് വാല്യു) യില്‍ നിന്ന് തട്ടികിഴിക്കുന്നു. അതേ സമയം എന്‍പിഎസില്‍ ഇങ്ങനെ ചെയ്യുന്നില്ല.
ഒരു കമ്പനി നികുതി നല്‍കുമ്പോള്‍ സര്‍ ചാര്‍ജും സെസും ഉള്‍പ്പെടെ 20.56 ശതമാന മാണ് ലാഭവീത വിതരണ നികുതിയായി നല്‍ കേണ്ടത്. ഉദാഹരണത്തിന് ഒരു കമ്പനി 10,000 രൂപ ലാഭവീതം അനുവദിക്കുകയാണെങ്കില്‍ 2,035 രൂപ ലാഭവീത വിതരണ നികുതിയായി നല്‍കണം. ഇത് കിഴിച്ചുള്ള 7,965 രൂപ മാത്ര മേ നിക്ഷേപകന് ലഭിക്കുകയുള്ളൂ. മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയാണ് നിക്ഷേപിക്കുന്നതെങ്കി ല്‍ നികുതി കിഴിച്ചതിനു ശേഷമുള്ള തുകക്ക് ആനുപാതികമായിട്ടായിരിക്കും എന്‍എവി ഉയരുന്നത്. അതേ സമയം എന്‍പിഎസില്‍ പൂര്‍ ണമായും ലാഭവീതം നിക്ഷേപകന് ലഭിക്കുകയും അതിന് ആനുപാതികമായി എന്‍എവി ഉയരുകയും ചെയ്യും.
മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് പ്ലാനുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ നികുതി ബാധ്യത ഉയരും. ഓഹരി അധിഷ്‌ഠിത ഫ ണ്ടുകളാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഡിവിഡന്റിന് സര്‍ചാര്‍ജും സെസും ഉള്‍പ്പെ ടെ 11.648 ശതമാനം നികുതി കൂടി നല്‍കേണ്ടി വരും. ഡെറ്റ് ഫണ്ടുകളില്‍ ഇത് 20.12 ശതമാനമാണ്.
ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നവര്‍ക്ക് ഒരു വര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ ലാഭവീതം ലഭിക്കുകയാണെങ്കില്‍ മറ്റൊരു പത്ത് ശതമാനം നികുതി കൂടി ബാധകമാണ്. അതേ സമയം എന്‍പിഎസ് നിക്ഷേപത്തില്‍ ഇത്രയും തുക ലാഭവീതമായി ചേര്‍ ക്കപ്പെടുമ്പോള്‍ നികുതി ബാധകമല്ല.
എന്‍പിഎസ് നിക്ഷേപം കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മൂന്ന് തവണ നികുതി ബാധ്യതയില്ലാതെ ഭാഗികമായി പിന്‍വലിക്കാവുന്നതാണ്. നിക്ഷേപത്തിന്റെ മൂന്ന്‌ഘട്ടങ്ങള്‍ക്കും- നിക്ഷേപത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിനും പിന്‍വലിക്കുന്ന തുകയ്‌ക്കും – നികുതി ബാധകമല്ലാത്ത പദ്ധതിയാണ് എന്‍ പിഎസ്. നേരത്തെ എന്‍പിഎസിലെ നിക്ഷേ പത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ട ത്തിനും മാത്രമായിരുന്നു നികുതി ബാധകമ ല്ലാതിരുന്നത്. ഇപ്പോള്‍ മൂന്നാമത്തെ ഘട്ടത്തി ലെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.
ആദായനികുതി നിയമം 80 (സി) അനുസരിച്ചുള്ള ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് പുറമെ അധിക നികുതി ഇളവ് നേടിയെടുക്കാനുള്ള മാര്‍ഗമാണ് ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍പിഎസ്. ആദായനികുതി നിയമത്തിലെ 80 സിസിഡി (1ബി) എന്ന സെക്ഷനു കീഴിലായി ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ 50,000 രൂപ വരെയുള്ള നിക്ഷേപത്തിന് അധിക നികുതി ഒഴിവ് നേടിയെടുക്കാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.