എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസ ര്‍ കോട് ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ബാധിതയായ 28കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് വിമല ആത്മഹത്യ ചെയ്തത്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവ നൊടുക്കി. കാസര്‍കോട് ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്‍ഡോ സ ള്‍ഫാന്‍ ബാധിതയായ 28കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് വിമലകുമാരി(58) ആത്മഹത്യ ചെയ്തത്. രാജപുരം സ്‌കൂളിലെ പാചക തൊഴിലാളി യായിരുന്നു വിമല.
സാമൂഹികനീതി വകുപ്പിന് കീഴിലെ കെയര്‍ ഹോമില്‍ അന്തേവാസിയായിരുന്നു രേഷ്മ. ഇന്നലെ രേഷ്മ അവിടേക്ക് തിരികെ പോകേണ്ടതായി രു ന്നുവെങ്കിലും പോ കാന്‍ തയ്യാറായില്ല. രേഷ്മ പോകണമെന്ന് വിമല നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് തര്‍ക്കവും ഉടലെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
ഇന്നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയി ലും വിമല തൂങ്ങിമരിച്ച നിലയിലുമായിരുന്നു. രേഷ്മയെ കഴുത്ത് ഞെരി ച്ച് കൊലപ്പെടുത്തിയ ശേ ഷം വിമല തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിമലകുമാരി നേര ത്തെയും ആത്മഹത്യാശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയി ലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. വിമലയുടെ സഹോദരന്റെ ഭാര്യ വീട്ടി ലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.