Home

എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം ; സുകുമാരന്‍ നായരുടെ മകള്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു. എന്നിട്ടും എന്‍.എസ്.എസ് ഇടതുപക്ഷ സര്‍ക്കാറിന്റെ നെഞ്ചത്തു കുത്തി എന്ന ആരോപണവുമായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്

കോട്ടയം : യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. സര്‍ക്കാറില്‍ നിന്ന് എല്ലാ ആനു കൂല്യങ്ങളും പറ്റിയിട്ട് എന്‍.എസ്.എസ് സര്‍ക്കാറിന്റെ നെഞ്ചത്ത് കുത്തിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വെള്ളപ്പള്ളിയുടെ വിമര്‍ശനം ഇന്ന് സജീവ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. സുജാതയുടെ രാജി. പദവിക്കായി സര്‍ക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സുകുമാരന്‍ നായരുടെ പ്രസ്താവന

സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എന്‍.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാന രഹിതമായ ആരോപണവുമായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നിരിക്കുക യാണ്. എന്‍.എസ്.എസ് ഹിന്ദു കോളേജ് പ്രിന്‍സിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയി സേവനമനുഷ്ഠിച്ചുവരുകയാണ്.

ആദ്യം യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എല്‍.ഡി.എഫ് ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ.സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു – വലതു വ്യത്യാസമില്ലാതെ ഗവണ്മെന്റുകള്‍ ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിട്ടുളളത്. ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാ ക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ എന്റെ മകള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു .

സുകുമാരന്‍ നായരെ പരിഹസിച്ച് വെള്ളപ്പള്ളി പറഞ്ഞത് 

‘ചങ്ങനാശേരി തമ്പുരാന്‍’ എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെള്ളാപ്പള്ളി പരിഹസിച്ചത്. എന്‍.എസ്.എസിന് പ്രസക്തി ഇല്ലാതായി. സുകുമാരന്‍ നായര്‍ എന്നാല്‍ നന്ദികേടെന്നാണ്, എല്ലാം നേടിയിട്ട് സര്‍ക്കാരിനെ കുത്തി. എന്‍എസ്എസിന് സാമുദായിക സംവരണമടക്കം ഇടത് പക്ഷമാണ് നേടിക്കൊടുത്തത്. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങള്‍ കൊടുത്തു. എന്നിട്ടും എന്‍എസ് എസ് ഇടത് പക്ഷത്തിന്റെ നെഞ്ചത്ത് കുത്തി. വെള്ളാപ്പള്ളി വിമര്‍ശിച്ചു.ആരെയെങ്കിലും ജയിപ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല, കോണ്‍ഗ്രസുകാര്‍ ശുപാര്‍ശയുമായി വരാന്‍ നോക്കി, ആരെയും വീട്ടില്‍ കയറ്റിയിട്ടില്ല. എന്നാല്‍ താന്‍ പിണറായിയുടെ ഔദാര്യത്തിന് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയനെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഭംഗിയായി ആക്രമിച്ചു. എന്നാല്‍ ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ല. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയില്ല, ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയമാണ് നടപ്പാകുന്നത് വെള്ളാപ്പള്ളി പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.