ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെ ത്തി. ജീവി തത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് താനെന്നും വീണ്ടും തോല്‍ ക്കാന്‍ തനിക്ക് മനസ്സില്ലെന്നും കുറിപ്പില്‍ പറയുന്നു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് ക ണ്ടെത്തി.ജീവിതത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് താനെന്നും വീണ്ടും തോല്‍ക്കാന്‍ തനിക്ക് മനസ്സില്ലെന്നും കുറിപ്പില്‍ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ പറയു ന്നുണ്ട്.
”എന്റെ മരണമൊഴി. എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുകയാണ്. ജീവിതത്തില്‍ തോല്‍ വികള്‍ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് ഞാന്‍. വീണ്ടും തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല. ആരോടും എനിക്ക് ദേഷ്യമില്ല. എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല.” എന്നാണ് ആത്മഹത്യാ കുറിപ്പിന്റെ ഉള്ളടക്കം.
ചേര്‍ത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലാണ് തൂങ്ങി മരി ച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. ടൂറിസം വകുപ്പില്‍ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്.കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജ സ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷം ആത്മ ഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.