സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നതിന് ഇടയില്‍ സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്ര വര്‍ത്തക ദയാബായി. ഒക്ടോബര്‍ 12നാണു മോഷണം നടന്നത്
കാസര്‍കോട് : സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നതിന് ഇടയില്‍ സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാ ബായി. ഒ ക്ടോബര്‍ 12നാണു മോഷണം നടന്നത്. നഷ്ടപ്പെട്ട പണത്തേക്കാളും രേഖകളാണ് തനിക്ക് തിരികെ വേ ണ്ടത് എന്ന് ദയാബായി പറഞ്ഞു.
നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നത്. പരിചയപ്പെട്ടവരുടെ യെല്ലാം നമ്പറുകള്‍ എഴുതി വച്ച ഡയറി ഉള്‍പ്പെടെയാണു നഷ്ടമായത്. അതിന് എന്റെ ജീവനെക്കാള്‍ വിലയുണ്ട്. തന്നെ ആശുപത്രിയി ലേക്കു മാറ്റിയ പൊലീസിന് തന്റെ വസ്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ എന്നും ദയാബായി ചോ ദിക്കുന്നു.
ആശുപത്രിയില്‍ എത്തിച്ചശേഷം പൊലീസുകാര്‍ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോള്‍ അവിടെ അടയ്ക്കാ നുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്നും ദയാബായി പറയുന്നു. കാസര്‍കോട് എന്‍ഡോസള്‍ ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിന് സ്വരൂപിച്ചു വെച്ചതില്‍പ്പെട്ട തുകയാണ് പഴ്‌സിലുണ്ടായി രുന്നത്. അതില്‍ 50000 രൂപ അവാര്‍ഡുകളുടെ സമ്മാനമായി ലഭിച്ചതാണ്. മറ്റൊരു 20,000 രൂപയാണ് പഴ്‌സിലുണ്ടായത് എന്നും ദയാബായി പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.