റിയാദ്: പെട്രോളിയം, പെട്രോ കെമിക്കൽസ്, വാതകം, വൈദ്യുതി, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പിച്ച് സൗദി അറേബ്യയും ഫിലിപ്പീൻസും. ഇതിനായുള്ള കരാറിൽ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഫിലിപ്പീൻസ് ഊർജ മന്ത്രി റാഫേൽ ലുട്ടെലയും ഒപ്പുവെച്ചു. സീറോ കാർബൺ സമ്പദ് വ്യവസ്ഥയിലും അതിെൻറ സാങ്കേതിക വിദ്യകളിലും സഹകരണം വികസിപ്പിക്കൽ കരാറിലുൾപ്പെടും. കാർബൺ പിടിച്ചെടുക്കൽ, അതിന്റെ പുനരുപയോഗം, നീക്കംചെയ്യൽ, സംഭരണം എന്നിങ്ങനെയുള്ള കാലാവസ്ഥാ വ്യതിയാനത്തിെൻറ ഫലങ്ങൾ കുറക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇന്നൊവേഷൻ, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതും ധാരണപത്രത്തിൽ ഉൾപ്പെടുന്നു. നിർമാണ മേഖലയിലും മറ്റ് മേഖലകളിലും സുസ്ഥിരമായ പോളിമെറിക് വസ്തുക്കളുടെ ഉപയോഗത്തിനും വികസനത്തിനും പുറമെ എല്ലാ ഊർജ മേഖലകളുമായി ബന്ധപ്പെട്ട സാമഗ്രികൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവ സ്വദേശിവത്കരിക്കാനുള്ള ഗുണപരമായ പങ്കാളിത്തം വികസിപ്പിക്കേണ്ടതിെൻറ പ്രാധാന്യം കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്.
നേരത്തെ ഇരു മന്ത്രിമാരും റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപര്യമുള്ള വിഷയങ്ങൾ, പെട്രോളിയം, അതിെൻറ വിതരണം, പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സഹകരണവും വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.