റിയാദ്: രാജ്യത്ത് എണ്ണ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വരുമാന സ്രോതസ്സായി ടൂറിസം മാറുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. റിയാദിൽ ടൂറിസം സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2030ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനമായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നത്. 2019ൽ ജി.ഡി.പിയിൽ മൂന്ന് ശതമാനം സംഭാവന നൽകി തുടങ്ങിയ വിനോദസഞ്ചാര മേഖല ഇന്ന് അഞ്ച് ശതമാനത്തിലെത്തി. അതേസമയം ജി.ഡി.പിയിൽ 10 ശതമാനം സംഭാവന എന്ന ലക്ഷ്യം കൈവരിക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എക്കാലത്തെയും വലിയ വിമാനത്താവളമായി കണക്കാക്കപ്പെടുന്ന കിങ് സൽമാൻ എയർപോർട്ട് ഉൾപ്പെടെയുള്ള പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ രാജ്യം പ്രവർത്തിക്കുന്നു. 2030ൽ ഇത് സജ്ജമാകുമെന്നും പ്രതിവർഷം 12 കോടി യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നും ടൂറിസം മന്ത്രി സൂചിപ്പിച്ചു. 2030ൽ 15 കോടി വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലെത്താൻ പദ്ധതിയുണ്ട്. ഇതിനായി 2,50,000 പുതിയ ഹോട്ടൽ മുറികൾ നിർമിക്കും. ചെങ്കടലിൽ അടുത്ത വർഷം 18 റിസോർട്ടുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.