കേരളം ആസ്ഥാനമായി കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി സാമ്പത്തിക സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന എട്ടുതറയില്‍ ഗ്രൂപ്പ് ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗിതര ഫിനാന്‍സ് കമ്പനയായ (എന്‍ബിഎഫ്‌സി) ബികെപി കമേഴ്‌സ്യല്‍ ഇന്ത്യയെ ഏറ്റെടുത്തു. നിലവില്‍ സേവിംഗ്‌സ്, ഇന്‍ഷുറന്‍സ്, നിക്ഷേപ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഇതോടെ വാഹനവായ്പ, പ്രോപ്പര്‍ട്ടി ഈടിന്മേല്‍ വായ്പ തുടങ്ങി സമ്പൂര്‍ണ എന്‍ബിഎഫ്‌സി സേവന മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ബികെപി കമേഴ്‌സ്യല്‍ ഇന്ത്യയുടെ പുതിയ എംഡിയായി ചുമതലയേറ്റ പ്രിയ അനു പറഞ്ഞു. കായങ്കുളം ആസ്ഥാനമായി 14 ശാഖകളോടെ പ്രവര്‍ത്തിച്ചു വരുന്ന ഗ്രൂപ്പ് ഇതോടെ കേരളത്തിനുള്ളിലും പുറത്തും കൂടുതല്‍ ശാഖകളും തുറക്കും. 2021-ല്‍ 15 ശാഖകള്‍ കൂടി തുറക്കാനാണ് തയ്യാറെടുക്കുന്നത്. ഇതില്‍ 5 ശാഖകള്‍ മൂന്നു മാസത്തിനുള്ളില്‍ തുറക്കും. 2021-22 വര്‍ഷം 60-70 കോടി രൂപയുടെ വായ്പകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ബികെപി കമേഴ്‌സ്യലിന്റെ കൊച്ചിയിലെ ആദ്യ ശാഖ തിങ്കളാഴ്ച കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ കലൂര്‍ ആസാദ് റോഡില്‍ ഉദ്ഘാടനം ചെയ്തു.
വിപണി സാഹചര്യങ്ങളും ഉപയോക്താക്കളുടെ ആവശ്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് സേവനങ്ങള്‍ അതീവലളിതവും വേഗത്തിലുമാക്കുന്ന ടെക്‌നോളജി അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലുമായിരിക്കും ബികെപി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പ്രിയ അനു പറഞ്ഞു. കോവിഡ് പ്രമാണിച്ച് പ്രായം ചെന്നവര്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വീട്ടുവാതില്‍ക്കല്‍ സ്വര്‍ണവായ്പാ സേവനം നല്‍കുന്ന ഡോര്‍സ്‌റ്റെപ് ഗോള്‍ഡ് ലോണ്‍ കമ്പനി വിപണിയിലിറക്കി. ബികെപിയുടെ ലോക്കറില്‍ വെയ്ക്കാവുന്ന സ്വര്‍ണത്തിന്റെ 75% വരെ ഓണ്‍ലൈനിലൂടെ വായ്പയായി നല്‍കുന്ന ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍, 10-ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള സാലറി ബ്രിഡ്ജ് ലോണ്‍ എന്നിവയും ലഭ്യമാണ്. ഇതിനു പുറമെ ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കുള്ള ഡിജി പാസ്ബുക്ക് ബിസിനസ് ലോണും ആരംഭിച്ചിട്ടുണ്ട്. പുതിയ വികസന പരിപാടികള്‍ക്കായി എന്‍സിഡി ഇഷ്യുവിലൂടെ ധനസമാഹരണം നടത്തിയെന്നും പ്രിയ അനു അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.