Breaking News

എട്ടാമത് ഹണ്ടിങ് ആൻഡ് ഫാൽകൺ പ്രദർശനമേളക്ക് കതാറ ഇന്ന് വേദിയാകുന്നു;സെ​പ്റ്റം​ബ​ർ 14 വ​രെ നീ​ളും.!

ദോഹ: ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ പ്രധാന ഉത്സവമായ ‘സുഹൈൽ’ അന്താരാഷ്ട്ര മേളക്ക് ചൊവ്വാഴ്ച കതാറ കൾചറൽ വില്ലേജിൽ തുടക്കം. എട്ടാമത് ഹണ്ടിങ് ആൻഡ് ഫാൽകൺ പ്രദർശനമേളക്ക് കതാറ വേദിയാകുമ്പോൾ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും കമ്പനികളുടെയും എണ്ണംകൊണ്ട് പുതിയ റെക്കോഡാണ് കുറിക്കുന്നത്. അഞ്ചു ദിവസം നീളുന്ന മേളയിൽ 19 രാജ്യങ്ങളിൽനിന്ന് 166 കമ്പനികൾ ഭാഗമാകും. പൊന്നുംവിലയുള്ള ഫാൽകൺ പക്ഷികൾക്കു പുറമെ, വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയുടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ സാന്നിധ്യമാണ് ആകർഷണം.

മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഫാ​ൽ​ക​ൺ​ മേ​ള​യാ​യ സു​ഹൈ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം നേ​ര​ത്തേ​ത​ന്നെ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് എട്ടാമത് മേളക്ക് കതാറ വേദിയൊരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫാൽക്കൺ പക്ഷി വളർത്തുകാരും പ്രേമികളുമെല്ലാം മേളയുടെ ഭാഗമായെത്തിക്കഴിഞ്ഞു.

ഓരോ വർഷവും ദശലക്ഷം റിയാലിന്റെ മൂല്യത്തിലാണ് ഫാൽകൺ പക്ഷികളുടെ ലേലം നടക്കുന്നത്. ഇതോടൊപ്പം വിവിധ മത്സരങ്ങളും സാംസ്കാരിക പരിപാടികളും ഇത്തവണ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്നതായി സുഹൈൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ സായിദ് അറിയിച്ചു. സ്റ്റാളുകൾ, പവിലിയനുകൾ, ഫാൽകൺ എന്നിവയുടെ മത്സരമാണ് ശ്രദ്ധേയം. ഹണ്ടിങ് ആയുധങ്ങൾ, തോക്ക്, ഉൾപ്പെടെ പ്രദർശനവും, കരകൗശല പരിശീലനവും അരങ്ങേറും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.