Breaking News

‘എട്ടാം തീയതി മുതല്‍ താന്‍ ചാന്‍സലര്‍ അല്ല, ഹൈക്കോടതി നോട്ടീസ് സര്‍ക്കാരിന് അയച്ച് ‘; വിസി നിയമനത്തില്‍ സര്‍ക്കാരിനെ വീണ്ടം വെട്ടിലാക്കി ഗവര്‍ണര്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തില്‍ വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കി ഗവ ര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാന്‍. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാ ണെ ന്നും അടുത്ത മാസം എട്ട് മുതല്‍ ചാന്‍സിലര്‍ പദവി വഹിക്കില്ലെന്നും ഗവര്‍ണര്‍ വ്യ ക്തമാക്കി

തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തില്‍ വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കി ഗവ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും അടുത്ത മാ സം എട്ട് മുതല്‍ ചാന്‍സിലര്‍ പദവി വഹിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യാനുസരണമാണ് വിസി സ്ഥാ നം ഏറ്റെടുത്തത്. കാര്യങ്ങള്‍ ഇനി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെ ന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസില്‍ കിട്ടി, അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാന്‍സലര്‍ക്കാണ്. എട്ടാം തീയതി മുതല്‍ താന്‍ ചാന്‍സലറല്ല. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ.-ഗവ ര്‍ണര്‍ പ്രതികരിച്ചു.

ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരു ന്നു. സര്‍വകലാ ശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെ ന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാ ണ് ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാ നം ഒഴിവാക്കുന്ന നിലയിലേക്ക് വളര്‍ന്നത്.

കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച നടപടി ശരിവെച്ച സിം ഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജി ഹൈക്കോട തി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീക രിച്ചിരുന്നു. ഇതിനെ തുടര്‍ന്ന സര്‍ക്കാറിനും യൂണിവേഴ്സിറ്റിക്കും നോട്ടീസ് നല്‍കി. ചാന്‍സലര്‍ കൂടി യായ ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കാനും നിര്‍ദേശം കോടതി നല്‍കിയിരുന്നു.

സെലക്ഷന്‍ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഹര്‍ജിക്കാര്‍

സര്‍വകലാശാല നിയമപ്രകാരം 60 വയസ് കഴിഞ്ഞാല്‍ വിസിയായി നിയമിക്കാനാവില്ലെന്നും നിയമന ത്തിന് യുജിസി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള സെലക്ഷന്‍ കമ്മിറ്റിയടക്കമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇപ്പോ ഴത്തേത് പുനര്‍നിയമനമാ ണെന്നും നിയമനവും പുനര്‍നിയമന വും തമ്മില്‍ വ്യത്യാസമുണ്ടെ ന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി ഡോ.ഗോപിനാഥ് ര വീന്ദ്രന്‍ പദവിയില്‍ തുടരുന്നത് തടയണമെന്നാ പ്പീലിലെ ആവശ്യം. ഉത്തരവ് സ്റ്റേ ചെയ്യണമെ ന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

വിസിയുടെ പുനര്‍ നിയമനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്ര ന്‍ കീഴോത്ത്, അ ക്കാദമിക് അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയിരുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.