വ്യാജപരാതിയെ തുടര്‍ന്നാണ് നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തി യത്. മുറിയില്‍ കയറിയ ഉടനെ ‘സാധനമെടുക്കടാ’ എന്നാണ് അവര്‍ അലറിയത്. നജീ മിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറി യില്‍ നിന്നും ഇറക്കിവിട്ടശേഷമായിരുന്നു റെയ്ഡ്. 2 മണിക്കൂര്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിച്ചില്ല
കൊച്ചി : സംവിധായകന്‍ നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലഹ രിമരുന്ന് റെയ്ഡ് നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെ ന്നും സിനിമാ ഷൂട്ടിങ് സെറ്റില്‍ ഷാഡോ പൊലീസിനെ അനുവദിക്കില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃ ഷ്ണന്‍. നിയമപരമായ പരിശോധനകള്‍ക്ക് എതിരല്ല, എന്നാല്‍ ഒരു വ്യക്തിയെ ലക്ഷ്യംവെച്ചുള്ള നടപടി അംഗീകരിക്കാനാകില്ല.
വ്യാജപരാതിയെ തുടര്‍ന്നാണ് നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയത്. മുറിയില്‍ കയ റിയ ഉടനെ ‘സാധനമെടുക്കടാ’ എന്നാണ് അവര്‍ അലറിയത്. നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയില്‍ നിന്നും ഇറക്കിവിട്ടശേഷമായിരുന്നു റെയ്ഡ്. 2 മണിക്കൂ ര്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിച്ചില്ല.നജീമിനെ മാനസികമായി തകര്‍ക്കാനാണ് ശ്രമിച്ചത്. ആശുപത്രി യില്‍ കൊണ്ടുപോയി പരിശോധിക്കാം എന്നുവരെ നജീം അവരോട് പറഞ്ഞതാണ്. എന്നിട്ടും റെയ്ഡ് തു ടര്‍ന്നു. ഒരു ഇന്‍ഫര്‍മേഷന്റെ പേരിലാണ് തങ്ങള്‍ വന്നത് എന്നാണ് റെയ്ഡ് നടത്തിയവര്‍ പറഞ്ഞത്. ഉ ത്തരവാദപ്പെട്ട ഏജന്‍സിയെ ആരോ വഴിതെറ്റിച്ചതായി തോന്നുന്നു. ഇതിനു പിന്നില്‍ വലിയ ഗൂഢാലോ ചനയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നജീം കോയയും ഒപ്പമുണ്ടായിരുന്നു. ഇ രാറ്റുപേറ്റയിലെ ഹോട്ടല്‍ മുറയിലാണ് തിങ്കളാഴ്ച റെയ്ഡ് നടന്നത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും സംഭവം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടു ത്തിയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനും തടയിടാനും സി നിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്താ വനയിലും ഉണ്ണികൃ ഷ്ണന്‍ പ്രതികരിച്ചു. ഷാഡോ പൊലീസിനെ സെറ്റുകളില്‍ അനുവദിക്കാനാവില്ല. ഷാ ഡോ പൊലീസിനെ സിനിമാ ക്രൂവിന് തിരിച്ചറിയാനാകും. നിനിമാ മേഖലയെ മുഴുവന്‍സമയ നീരീക്ഷ ണത്തില്‍ നിര്‍ത്തുന്നത് എതിര്‍ക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.