Kerala

എക്‌സ്ട്രാ തേജ് ഇൻഡേൻ സിലിണ്ടറുകൾ വിപണിയിൽ

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പ്രീമിയം ഉത്പന്നമായ ഇൻഡേൻ എക്‌സ്ട്രാ തേജ് പാചക വാതക സിലിണ്ടർ വിപണിയിലെത്തി. വാണിജ്യവ്യവസായിക ആവശ്യങ്ങൾക്കുള്ളതാണ് എക്‌സ്ട്രാ തേജ് സിലിണ്ടറുകൾ.
ഫരിദാബാദിലെ ഇന്ത്യൻ ഓയിലിന്റെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡിവിഷൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഇൻഡേൻ എക്‌സ്ട്രാ തേജ്. സാധാരണ എൽ.പി.ജിയേക്കാൾ 80 ഡിഗ്രി സെന്റിഗ്രേഡ് വരെയുള്ള ഉയർന്ന ജ്വാലയും ചൂടുമാണ് എക്‌സ്ട്രാ തേജിന്റെ പ്രത്യേകത. എൽ.പി.ജി ഉപഭോഗത്തിൽ 5 ശതമാനം ലാഭം പ്രതീക്ഷിക്കാം. പാചക സമയത്തിൽ 14 ശതമാനം ലാഭവും. 19 കിലോഗ്രാം, 47.5 കിലോഗ്രാം സിലിണ്ടറുകളിൽ എക്‌സ്ട്രാ തേജ് ലഭ്യമാണ്.
ഇൻഡേൻ ഉദയംപേരൂർ ബോട്ട്‌ലിംഗ് പ്ലാന്റിൽ നടന്ന ചടങ്ങിൽ പ്രഥമ ലോഡ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള തലവനും ചീഫ് ജനറൽ മാനേജരുമായ വി.സി. അശോകൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സിജിഎം (എഞ്ചിനിയറിങ്ങ്) സി.എൻ. രാജേന്ദ്രകുമാർ, സിജിഎം (എൽപിജി) എസ്. ധനപാണ്ഡ്യൻ എന്നിവർ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.