Breaking News

എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു, പ്രതിക്കായി തിരച്ചില്‍

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടടുത്ത് ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു

തിരുവനന്തപുരം  : സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിനു നേരെ ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞു.

വ്യാഴാഴ്ച രാത്രി 11.25 നാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ആള്‍ മതിലിനുള്ളിലേക്ക് സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

തിരുവനന്തുപരം കുന്നുകുഴി ഭാഗത്തു നിന്നു ബൈക്കിലെത്തിയയാളാണ് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഇ പി ജയരാജന്‍, പി കെ ശ്രീമതി എന്നിവരുള്‍പ്പടെയുള്ള നേതാക്കള്‍ ഓഫീസിലുണ്ടായിരുന്നു.

ഉഗ്രശബ്ദം കേട്ടുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എകെജി സെന്ററിന്റെ പിന്‍ഭാഗത്തെ റോഡില്‍ നിന്നാണ് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞത്. സ്‌ഫോടനത്തില്‍ മതിലിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപറ്റി.

ബൈക്കിലെത്തിയയാള്‍ വാഹനം വളച്ചു നിര്‍ത്തിയശേഷം പൊടുന്നനെ സ്‌ഫോടക വസ്തു വലിച്ചെറിയുന്നത് ദൃശ്യങ്ങളിലുണ്ട്. എറിഞ്ഞ ശേഷം കുന്നുകുഴി ഭാഗത്തേക്ക് തന്നെ തിരിച്ചു പോയി.

പോലീസ് ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

സ്‌ഫോടനമുണ്ടായ വിവരം അറിഞ്ഞ് നേതാക്കളായ എ വിജയരാഘവന്‍ ,ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും എകെ ജി സെന്ററിലെത്തി. സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്.

സംഭവത്തെ തുടര്‍ന്ന് പരിസരത്ത് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.