Home

എകെജി സെന്റര്‍ അക്രമിച്ച പ്രതിക്ക് മറ്റൊരാള്‍ വഴിയില്‍ പൊതി കൈമാറി ; നിര്‍ണായക സിസിടിവി ദൃശ്യം

എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം നടത്തിയ പ്രതിക്ക് മറ്റൊ രാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തി ലെത്തിയ ആള്‍ സ്ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു

തിരുവനന്തപുരം : എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം നടത്തിയ പ്രതിക്ക് മറ്റൊ രാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ ആള്‍ സ്ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു. പൊതി കൈമാറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രതി ആദ്യം എകെജി സെന്ററിന് അടുത്തെത്തി നിരീക്ഷണം നടത്തിയശേഷം തിരികെ പോയി. പിന്നീട് വന്നാണ് ആക്രമണം നടത്തിയതെന്നും പൊലീസ് സൂചി പ്പിച്ചു.

അതേസമയം ബോംബാക്രമണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. എകെ ജി സെന്ററിന് നേരെ കല്ലെറി യുമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് പൊലീസ് കസ്റ്റഡിയിലായത്. എന്നാല്‍ ഇയാളാണ് എകെജി സെന്റര്‍ ആക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള അന്തിയൂര്‍ക്കോ ണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാ ണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തുത്തതെന്ന് പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പങ്കില്ലെന്ന് മനസി ലായതിനെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.അതേസമയം എ കെജി സെന്ററിലേക്ക് ബോം ബെറിഞ്ഞ കേസില്‍ ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്തത് പൊലീസ് കുഴക്കുന്നു. സിസിടിവികള്‍ കേന്ദ്രീ കരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന ത്. പൊട്ടക്കുഴി ജങ്ഷന്‍ വരെ പ്രതി എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.