കുവൈത്ത് സിറ്റി : രാജ്യത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസം കൊണ്ട് 18,778 ഗതാഗത നിയമ ലംഘനങ്ങളാണ് പിടികൂടിയിരിക്കുന്നത്.
ഡ്രൈവിങ്ങിനിടെയിലെ ഫോണ്‍ ഉപയോഗം, ഡ്രൈവർമാര്‍, മുന്‍സീറ്റ് യാത്രക്കാരന്‍ എന്നിവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിടികൂടാന്‍ കഴിയുന്ന എഐ ക്യാമറകള്‍ കൊണ്ടാണ് ഇതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് അവേര്‍നേസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു.
ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. 2024 ഡിസംബറില്‍ 15 മുതല്‍ 31 വരെയുള്ള കണക്കാണിത്. 4,944 എണ്ണം വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ്. 2023-നെ അപേക്ഷിച്ച് പോയ വര്‍ഷം വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തിൽ കുറവുണ്ട്.
296 മരണങ്ങള്‍ 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 284 ആയിരുന്നു അപകടമരണങ്ങള്‍. വാഹനങ്ങള്‍, റോഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ എന്നിവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും 12 കേസുകളുടെ കുറവാണ്. ഇതിന് പ്രധാന കാരണം, ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചതാണന്ന് മന്ത്രാലയം വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.