Breaking News

എഐ ഉപയോഗം വിദേശനയത്തിന് അംഗീകാരം; ലക്ഷ്യവും മുൻഗണനയും വ്യക്തമാക്കി യുഎഇ.

അബുദാബി : സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദേശനയത്തിന് യുഎഇ അംഗീകാരം നൽകി. എഐ എങ്ങനെ ഉപയോഗിക്കണമെന്നും ലക്ഷ്യങ്ങളും മുൻഗണനകളും എന്തായിരിക്കണമെന്നും വ്യക്തമാക്കുന്നതാണ് പുതിയ നയം. പുരോഗതി, സഹകരണം, സാമൂഹികം, ധാർമികത, സുസ്ഥിരത, സുരക്ഷ എന്നീ 6 തത്വങ്ങളെ കേന്ദ്രീകരിച്ചുള്ള അഞ്ചിന നയത്തിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയത്.
എഐ വികസനത്തിനു സഹായമേകുക, ധാർമികവും ഉത്തരവാദിത്തപരവുമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളെ പ്രാപ്തമാക്കുക, എഐ സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിന് രാജ്യാന്തര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവയാണ് മറ്റു പ്രധാന നിർദേശങ്ങൾ. ഡേറ്റ സുരക്ഷ, സ്വകാര്യതാ പരിരക്ഷ എന്നിവ പാലിക്കാതെ, പ്രശ്നങ്ങളോ അസ്ഥിരതയോ ഉണ്ടാക്കാവുന്ന നിർമിതബുദ്ധി ഉപകരണങ്ങൾ വികസിപ്പിക്കുന്ന രാജ്യങ്ങൾ അതിന്റെ ദൂഷ്യഫലങ്ങൾക്കും ഉത്തരവാദികളാണെന്നു നയം വ്യക്തമാക്കുന്നു. അതേസമയം, പ്രാദേശിക, രാജ്യാന്തര സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷണ സംരംഭങ്ങളിലൂടെ എഐ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനെ രാജ്യം പ്രോത്സാഹിപ്പിക്കും. 
നിർമിതബുദ്ധിയുടെ ചട്ടക്കൂടുകളും രാജ്യാന്തര നയങ്ങളും രൂപീകരിക്കുന്നതിൽ യുഎഇ സർക്കാർ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഒമർ അൽ ഒലാമ പറഞ്ഞു. എഐ രാജ്യാന്തര നയ ചർച്ചകളിലും യുഎഇയുടെ സജീവ സാന്നിധ്യമുണ്ട്. ജനറേറ്റീവ് എഐയും മറ്റു കണ്ടുപിടിത്തങ്ങളും അതിവേഗം വളരുകയാണ്. യുഎഇ എഐ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച് സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നേറ്റം നടത്തുന്നുണ്ട്. 2017ൽ തന്നെ യുഎഇ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം ഒട്ടേറെ സംരംഭങ്ങൾ ആവിഷ്കരിച്ചു.
സുപ്രധാന മേഖലകളിലെ സേവനങ്ങൾക്കായി സ്മാർട്ട് സംവിധാനങ്ങളും സജ്ജമാക്കിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എഐ വികസനത്തിലും ഉപയോഗത്തിലും രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനും പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കാനും പുതിയ നയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.