എം ജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. എല്‍സി മറ്റു രണ്ടു വിദ്യാര്‍ ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ കൂടി തിരുത്തല്‍ വരുത്തിയതിന്റെ തെളിവുകള്‍ സിന്‍ഡി ക്കറ്റ് സമിതി കണ്ടെത്തി
കോട്ടയം : എം ജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റ ന്റ് സി ജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. എല്‍സി മറ്റു രണ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ കൂടി തിരുത്തല്‍ വരുത്തിയതിന്റെ തെളിവുകള്‍ സിന്‍ഡിക്കറ്റ് സമിതി കണ്ടെത്തി. ഇതില്‍ കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് സമിതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശിപാര്‍ശ ചെയ്തു.
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി എം.ബി.എ. വിദ്യാര്‍ഥിനിയില്‍ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങി യതോടെയാണ് ജീവനക്കാരി പിടിയിലായത്. ഈ സംഭവത്തില്‍ സര്‍വകലാശാല നിയോഗിച്ച സിന്‍ഡി ക്കേറ്റ് സമിതിയുടെ അന്വേഷണവും അന്തിമഘട്ടത്തിലാണ്.സോഫ്റ്റ്വെയറിലേക്ക് മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യുന്ന സമയത്താണ് ക്രമക്കേട് നടന്നിട്ടുള്ളത്. എല്‍സിയുടെ യൂസര്‍ ഐഡിയില്‍ നിന്നാണ് ഇത് ക ണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.
കൈക്കൂലി കേസില്‍ അറസ്റ്റിലായ എല്‍സി ഇപ്പോള്‍ ജയിലിലാണ്. ഏഴായി രം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുന്നതായും സമിതി കണ്ടെത്തി. ഇവ വിതരണം ചെയ്യാ ന്‍ പ്രത്യേകം ക്യാമ്പ് നടത്താനാണ് തീരുമാനം. കൈക്കൂലി കേസില്‍ സര്‍വകലാശാലയിലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറെയുമാണ് സ്ഥലം മാറ്റിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.