Kerala

എം.കെ.ഹരികുമാറിന് ചെമ്പഴന്തി ഗുരുകുലത്തിന്റെ ആദരം

ത്രിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാ ല്‍ ഹരികുമാറിനെ പൊന്നാടയണിയിച്ചു. കടകംപിള്ളി സുരേന്ദ്രന്‍ എം.എല്‍.എ അ ദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാ മി,ശാരദാനന്ദസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു

എം.കെ.ഹരികുമാറിനെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിക്കുന്നു.കടകംപിള്ളി സുരേന്ദ്രന്‍,ശുഭാംഗാനന്ദ സ്വാമി ,ശാരദാനന്ദ സ്വാമി തുടങ്ങിയവര്‍ സമീപം

ചെമ്പഴന്തി: ‘അക്ഷരജാലകം’ എന്ന സാഹിത്യ പംക്തി എഴുപ ത്തിയഞ്ച് വര്‍ഷം പിന്നിട്ട എം.കെ. ഹരികു മാറിനെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ആദരിച്ചു.ത്രിദിന കണ്‍വന്‍ഷന്‍ ഉ ദ്ഘാടന സമ്മേളന ത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഹരികുമാറിനെ പൊന്നാടയണിയിച്ചു.കടകംപിള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വ ഹിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്ര സ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മറ്റൊരു സാഹിത്യപം ക്തി ഇന്ന് മലയാളത്തില്‍ നിലവിലില്ലെന്ന് ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. ‘മെട്രോവാര്‍ത്ത’യില്‍ തിങ്കളാഴ്ച തോറും പ്രസിദ്ധീകരി ക്കുന്ന അക്ഷരജാല കം വായനക്കാരുടെ വലിയൊരു കൂട്ടത്തെ സൃഷ്ടിച്ചി രിക്കയാ ണ്. സാഹിത്യം, സമൂ ഹം, തത്ത്വചിന്ത,ചരിത്രം ,സൗന്ദര്യശാസ്ത്രം ,ആത്മീയത, കല, സിനിമ തുടങ്ങി മിക്ക വാറും എല്ലാ വ്യവഹാ ര മേഖലകളെയും ആഴ ത്തില്‍ വിലയിരുത്തുന്ന ജനപ്രിയ പംക്തിയാണത്. അ തോടൊപ്പം ഒരു നിയോഗ മെന്ന നിലയില്‍ തെറ്റാ യ പ്രവണതകളെ വിമര്‍ശിക്കാനും തയ്യാറാവുന്നു.

എല്ലാ നവപ്രവണതകളെയും ഉള്‍ക്കൊണ്ടും നവീനമായി ചിന്തിച്ചുമാണ് ഹരികുമാര്‍ ഈ പംക്തിയെ കഴി ഞ്ഞ കാല്‍ നൂറ്റാണ്ടായി നിലനിര്‍ത്തിയിരിക്കുന്നത്. ആളുകള്‍ ആ വേശപൂര്‍വം വായിക്കുന്ന ഇത്തരമൊ രു പംക്തീകാരനെ സമൂഹം ആദരിക്കേണ്ടതാണ്. എം.കെ ഹരികുമാര്‍ ശ്രീനാരായണ ഗുരുവിനെക്കുറി ച്ചെഴുതിയ ‘ശ്രീനാരായണായ ‘ ഒരു ദാര്‍ശനിക നോവല്‍ എന്ന നിലയില്‍ മലയാളത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കു കയാണ്.ഗുരുവിനെക്കുറിച്ചെഴുതപ്പെട്ട കൃതികളില്‍ സവിശേഷ ശ്രദ്ധ പതിയേണ്ട നോവലാണിത്. കല യും ദര്‍ശനവും ഗുരുവും ഒത്തുചേരുന്ന അപൂര്‍വ്വ ലാവണ്യമാണ് ഇവിടെ കാണുന്നത് – ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.