പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളി ല്‍ പരിശീലനം നേടണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും ‘മിക്സോപതി’ക്കെതിരെ പോ രാടേണ്ട സമയമാണിതെന്നും ഐ.എം.എ
ന്യൂഡല്‍ഹി : എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേട ണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഐ.എം.എ. മിക്സോപതി സൃഷ്ടി ക്കരുതെന്നാണ് ഐ.എം.എയുടെ പരിഹാസം. ഓരോ ചികിത്സാരീതിയും ബഹുമാനം അര്‍ഹിക്കു ന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയാണ്. ഈ നീക്കം അംഗീകരിക്കാന്‍ ആവില്ലെന്നും ഐഎംഎ പറഞ്ഞു.
എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതികളില്‍ക്കൂടി പരിശീ ലനം നേടണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ കരടില്‍ ഐ.എം.എ. ആശങ്ക പ്രകടിപ്പിച്ചു. പഠന ശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീല നം നേടണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും ‘മിക്സോപതി’ക്കെതിരെ പോരാടേണ്ട സമയമാ ണിതെന്നും ഐ.എം.എ. പറഞ്ഞു.
എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാവിധികളിലൊന്നില്‍ 7 ദിവസം ഇന്റേണ്‍ഷിപ് ചെയ്യണമെന്നാണ് ദേശീയ മെഡിക്കല്‍ കമ്മിഷ ന്റെ (എന്‍എംസി) കരടു മാര്‍ഗരേഖയില്‍ നിര്‍ദേശി ച്ചിരുന്നത്. ആയുര്‍വേദം, യോഗ, യുനാനി, ഹോമിയോപ്പതി, സിദ്ധ എന്നിവയിലൊന്നു തിരഞ്ഞെ ടുക്കണം. ആയുഷ് വിഷയങ്ങള്‍ പഠിക്കുന്നവര്‍ അലോപ്പതി ചികിത്സയും തിരിച്ചും പഠിക്കണമെന്ന് 2018 ല്‍ പാര്‍ലമെന്റിന്റെ ആരോഗ്യ സ്ഥിരം സമിതി നിര്‍ദേശിച്ചിരുന്നു.
വിദേശത്തു പഠിച്ചെത്തുന്നവര്‍ക്കു അംഗീകൃത മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷം ഇന്റേണ്‍ഷിപ് അനുവദിക്കുമെന്നും റൊട്ടേഷനല്‍ ഇന്റേണ്‍ഷി പ് മാര്‍ഗരേഖയില്‍ എന്‍എംസി പറയുന്നു. ഓരോ ഡിപ്പാര്‍ട്‌മെന്റിലും ചെലവിടേണ്ട കാലയളവും പുതുക്കി നിര്‍ദേശിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.