ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ ക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകു ന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുനനതിനാണ് മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു
ലണ്ടന്‍ : ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകു ന്നതെന്നും പാര്‍ട്ടിയേയും രാ ജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുനനതിനാണ് മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറ ഞ്ഞു.
രാജ്യത്തിന് ഇപ്പോള്‍ സ്ഥിരതയും ഐക്യവുമാണ് ആവശ്യം. രാജ്യത്തേയും പാര്‍ട്ടിയേയും ഒരുമിച്ച് കൊണ്ടുപോവുകയെന്നത് മാത്രമാണ് വെല്ലുവിളികള്‍ മറികടക്കാനുള്ള ഏക വഴി. നമ്മുടെ കുട്ടികള്‍ ക്കും പേരക്കുട്ടികള്‍ക്കുമായി നല്ലഭാവി കെട്ടിപ്പെടുക്കണം. രാജ്യത്തെ സമഗ്രതയോടെയും വിനയ ത്തോടെയും സേവിക്കുമെന്നും സുനക് പറഞ്ഞു.
193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകു തിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കും. ബ്രിട്ടന്‍ പ്രധാനമന്ത്രിയാകു ന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് 43കാരനായ ഋഷി സുനകന്‍.
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു. എം പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഋഷി സുനക് പ്ര ധാനമന്ത്രി പദം ഉറപ്പാക്കിയത്. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറ പ്പാക്കാനായത്.
ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരു മകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടു ക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനി ടെ യാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.