റിയാദ് : ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ ഇപ്പോൾ 44 ഗിഗാവാട്ട് വൈദ്യുതി പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇത് സ്വീഡന്‍റെ 90%, ബ്രിട്ടന്‍റെ 50%, സ്വിറ്റ്‌സർലൻഡിന്‍റെയും ഓസ്ട്രിയയുടെയും 100% പുനരുപയോഗ ഊർജ ഉത്പാദന ശേഷിക്കു തുല്യമാണ്. അറാംകോയും സാബിക് അധികൃതരും സൗദി നിർമിത ഗ്രീൻ ഹൈഡ്രജൻ ലോകമെമ്പാടും വിപണനം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. അനുയോജ്യമായ നിരക്കിൽ ഏതളവിലും ഗ്രീൻ ഹൈഡ്രജൻ നൽകാൻ സൗദി അറേബ്യ തയ്യാറാണ്.
2012-ൽ ആരംഭിച്ച ഊർജ കാര്യക്ഷമതാ പ്രോഗ്രാമിൽ ഇരുപത് സർക്കാർ, സ്വകാര്യ ഏജൻസികൾ പങ്കെടുത്തു. 2013-നും 2016-നും ഇടയിൽ നിരവധി പദ്ധതികൾ പൂർത്തിയാക്കി. ഊർജ പരിവർത്തനം, ഊർജ കാര്യക്ഷമത എന്നീ മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങൾ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്‍റ് രാജ്യങ്ങൾ 50 വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾക്ക് സമാനമാണെന്നും ഊർജ മന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.