ദോഹ : ഖത്തറിൽ ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി. ഈ മാസം 1 മുതലാണ് പുതിയ താരിഫ് പ്രാബല്യത്തിൽ വന്നത്. പഴയ 8 ഡിജിറ്റ് കോഡിന് പകരം 12 ഡിജിറ്റാണ് പുതിയ താരിഫിൽ. എല്ലാ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളും ഈ താരിഫ് നടപ്പാക്കും.
ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് ജനുവരി 1 മുതൽ നടപ്പാക്കി തുടങ്ങിയതായി കസ്റ്റംസ് ജനറൽ അതോറിറ്റിയിലെ താരിഫ് ആൻഡ് ഒറിജിൻ സ്പെഷലിസ്റ്റ് ജാസിം മുഹമ്മദ് ഘെയ്ത് അൽ ഖുവാരി വിശദമാക്കി. 7 മാസം കൊണ്ടാണ് പുതിയ ഏകീകൃത ജിസിസി താരിഫ് 8 അക്കത്തിൽ നിന്ന് 12 അക്ക കോഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതോടെ കസ്റ്റംസ് ഡ്യൂട്ടി നിരക്ക്, താരിഫ് ഇതര തടസ്സങ്ങൾ, സ്ഥിതി വിവര ലക്ഷ്യങ്ങൾ തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾക്കായി ഉൽപന്നത്തെ തരംതിരിക്കാൻ കഴിയും.
കൂടുതൽ കൃത്യതയോടെ ഉൽപന്നത്തിന്റെ സ്ഥിതിവിവര കണക്കുകൾ അറിയാൻ പുതിയ താരിഫ് സഹായകമാണ്. എല്ലാ ഓഹരി പങ്കാളികൾക്കും രാജ്യത്തേക്കുള്ള ഇറക്കുമതി–കയറ്റുമതി നീക്കങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ കോഡ്. റജിസ്ട്രേഷൻ അതോറിറ്റികൾ മുഖേന കസ്റ്റംസ് ക്ലിയറൻസ് കൂടുതൽ വേഗത്തിലാക്കുകയും ചെയ്യും.
മാത്രമല്ല ഇറക്കുമതി–കയറ്റുമതി ഉൽപന്നങ്ങളുടെ കൃത്യമായ വാർഷിക റിപ്പോർട്ട് തയാറാക്കാൻ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾക്കും പുതിയ താരിഫ് ഗുണകരമാണ്. പരീക്ഷണാർഥം സൗദിയിൽ നടപ്പാക്കിയ ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് വിജയകരമായിരുന്നു.
കസ്റ്റംസ് ഹാർമൊണൈസ്ഡ് സിസ്റ്റം (എച്ച്എസ്) കോഡ് ഉപയോഗിച്ച് ചരക്കുകൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്നതിനെയാണ് താരിഫ് എന്നു പറയുന്നത്. ചരക്കുകളെ പ്രതിനിധീകരിക്കുന്ന അക്കങ്ങളാണ് എച്ച്എസ്. ഓരോ ഉൽപന്നങ്ങളെയും പ്രത്യേകമായി തിരിച്ചറിയാൻ നിശ്ചിത നമ്പർ ഉണ്ടായിരിക്കും. ഈ താരിഫ് കോഡ് ആണ് ഉൽപന്നങ്ങളുടെ ഐഡന്റിറ്റി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.