വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊച്ചി അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈ കു ന്നേരമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും തൃശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയ ത്തിലെ അന്തേവാസിയുമായ അബൂബക്കര്‍ സിദ്ധിഖ്(27)ആണ് അറസ്റ്റിലായത്.
കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തി ല്‍ യുവാവ് അറസ്റ്റില്‍. കൊച്ചി അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈ കുന്നേരമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും തൃശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയത്തിലെ അന്തേവാസിയുമായ അബൂബക്കര്‍ സിദ്ധി ഖ്(27)ആണ് അറസ്റ്റിലായത്.
അയ്യപ്പന്‍കാവില്‍ വാടകയ്ക്ക് താമസിക്കുന്ന തെലങ്കാന സ്വദേശിനിയുടെ ഏഴ് വയസുകാരിയായ മകളെ യാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. ഏഴ് വയസുകാരിയായ മകളെ ഇയാള്‍ ബക്കറ്റിലെ വെള്ളത്തില്‍ മു ക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും 12 വയസുകാരിയായ സഹോദരിയും വീട്ടിലു ണ്ടായിരുന്നപ്പോഴാണ് സംഭവം. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ടത് മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്. ബക്കറ്റില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച അബൂബക്കറിന്റെ കയ്യില്‍ കുട്ടി ശക്ത മായി കടിച്ചതോടെ അയാള്‍ കുട്ടിയെ വിടുകയായിരുന്നു.
ഇയാള്‍ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പൊലീ സ് പറഞ്ഞത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാള്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയത്.
ഏറെക്കാലമായി അങ്കമാലിയിലായിരുന്ന അബൂബക്കര്‍ അടുത്തിടെയാണ് കൊച്ചിയിലെത്തിയത്. പ്രതി യെ കോടതിയില്‍ ഹാജരാക്കി. അയ്യപ്പന്‍കാവില്‍ ഒരു വാടക വീട്ടി ലാണ് തെലങ്കാന സ്വദേശിയും മക്കളും താമസിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.