Home

‘ഉരുള്‍പൊട്ടലില്‍ കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടു, ചാടി പിടിച്ച് വണ്ടിയില്‍ കയറ്റി’; രക്ഷകരായത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവന ക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്‌ക്കെത്തിയത്. മല വെള്ള പ്പാച്ചിലില്‍ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്.

കോട്ടയം: പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടി സി ബസിലെ ജീവനക്കാരാണ് പുല്ലു പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്‌ക്കെത്തിയത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന രണ്ടു പേരെയാണ് രക്ഷപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ എരുമേലിയിലേക്ക് വരുന്നതിനി ടെയായി രുന്നു സംഭവമെന്ന് ബസ് ഡ്രൈവര്‍ കെ.ടി.തോമസ് പറഞ്ഞു.

എരുമേലിയിലേക്ക് വരുന്നതിനിടെ പുല്ലുപാറയില്‍ ഉരുള്‍പൊട്ടി കിടക്കുകയായിരുന്നു. ഇന്നലെ രാവിലെ യാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങള്‍ക്കൊപ്പം കെഎസ്ആര്‍ടി സി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതി നിടെ ഒരു കുട്ടിയും മറ്റൊരാ ളും ഒഴുകിവരുന്നത് കണ്ടക്ടര്‍ കണ്ടു. അദ്ദേഹം പെട്ടെന്ന് അവരെ ചാടി പ്പിടി ച്ച് വണ്ടിയില്‍ കയറ്റി. അതിനു ശേഷം കാറിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ ഉടക്കി കിടക്കുന്നത് കണ്ടു. കാ ര്‍ പൊക്കി അവരെ എഴുന്നല്‍പ്പിച്ച് അവരെയും ബസ്സില്‍ കയറ്റി.

അവിടെയുണ്ടായിരുന്ന വാഹനങ്ങളില്‍ ഏതാണ്ട് നൂറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരെ യെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തില്‍ കയറ്റി ഇരുത്തി. പി ന്നീട് ഇവരെ കാല്‍നടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.- കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.