മസ്കത്ത്: കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് സലാലയിൽ.സിവിൽ ഏവിയേഷൻ അതോറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്.ജനുവരിൽ സലാലയിൽ 33 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.ഇത് ഒമാനിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതാണ്.കഴിഞ്ഞ മാസം ജാസിറിൽ 32.8 ഡിഗ്രി സെൾഷ്യസും ഉമ്മ് അൽ സമായെമിൽ 32.2 ഡിഗ്രി സെൾഷ്യസും ഷലീമിൽ 32.1 ഡിഗ്രി സെൽഷ്യസും ദിമാ വ തഹീനിൽ 32 ഡിഗ്രി സെൽഷ്യസും ചൂടുമാണ് രേഖപ്പെടുത്തിയത്. ഒമാനിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് സൈകിൽ ആണ്.1.5 സെൽഷ്യസും ആണ് ഇവിടത്തെ താപനില.മുഖ്ഷാനിൽ നാല് ഡിഗ്രി സെൽഷ്യസും മസ്യൂനയിൽ 5.6 ഡിഗ്രി സെൽഷ്യസും എർമൂലിൽ 6.3 സെൽഷ്യസും ഹൈമയിൽ 6.5 സെൽഷ്യസുമായിരുന്നു താപനില.
ജനുവരിയിൽ ഒമാനിൽ തണുത്ത കാലാവസ്ഥ അനുഭവെപ്പടുമെന്ന് നേരത്തേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.താപനില ഗണ്യമായി കുറയുന്നതിനൊപ്പം മഴ,ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.കഴിഞ്ഞ മാസം തണുത്ത കാലാവസ്ഥയാണ് ഒമാനിൽ പൊതുവെ അനുഭവപ്പെട്ടത്.രാത്രി കാലങ്ങളും കടുത്ത തണുപ്പായിരുന്നു ഉണ്ടായിരുന്നത്.കടുത്ത തണുപ്പ് കാരണം പൊതുജനങ്ങളിൽ പലരും രാത്രി കാലങ്ങളിൽ പുറത്തിറങ്ങാനും മടിച്ചിരുന്നു.ഒമാന്റെ ഉൾഗ്രാമങ്ങളിൽ നഗരങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരുന്നു.അതോടൊപ്പം തണുത്ത കാറ്റും അടിച്ചു വീശിയത് പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.ജലദോശം,പനി എന്നിവ കഴിഞ്ഞ മാസം വ്യാപകമായിരുന്നു.ഇതോടൊപ്പം
ഒമാനിൽ ജനുവരിയിൽ താപനില ഇത്രയേറെ കുറയുന്നത് വർഷങ്ങൾക്ക് ശേഷമാണ്. മുൻ കാലങ്ങളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടാറുണ്ട്. ഈ മാസങ്ങളിലെ ചില ദിവസങ്ങളിൽ പകൽ സമയം പോലും കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിനാൽ പലരും ചൂട് വസ്ത്രങ്ങൾ ധരിച്ച് കൊണ്ടായിരുന്നു പുറത്തിറങ്ങിയത്.
എന്നാൽ കഴിഞ്ഞ കൂറെ വർഷമായി ഒമാനിൽ തണുപ്പ് തീരെ കുറവായിരുന്നു.വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നത്. തണുപ്പ് കുറവായതിനാൽ തണുപ്പുകാലവസ്ത്രങ്ങളും ജാക്കറ്റുകളും വിറ്റിരുന്ന സ്ഥാപനങ്ങൾക്കും തിരിച്ചടി സംഭവിച്ചിരുന്നു.തണുപ്പുകാലത്തിന്റെ അളവ് കുറഞ്ഞതോടെ തണുപ്പുകാലവസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ വ്യാപാരം മതിയാക്കുകയോ വ്യാപാരം മാറുകയോ ചെയ്തിരുന്നു.എന്നാൽ ഈ വർഷം വീണ്ടും തണുപ്പെത്തിയത് ഇത്തരം മേഖലയിലെ വ്യാപാരികൾക്ക് അനുഗ്രഹമായിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.