Breaking News

ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടം ; എളുപ്പം നികത്താനാവില്ലെന്ന് മുഖ്യമന്ത്രി

അതികഠിനമായ രോഗാവസ്ഥയിലും കേരളത്തിലങ്ങളോം ഓടി നടന്നതാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വലിയ നഷ്ടമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടാക്കിയത്. അത് എളുപ്പം നിക ത്താനാവുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിദ്യാര്‍ഥി ജീ വിതം കാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെറുപ്പകാലം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ അതിപ്രധാനികളില്‍ ഒരാളായി ഉമ്മന്‍ചാണ്ടി മാറി. 70ലാ ണ് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. ആ നിയമസഭയില്‍ പുതിയ അംഗങ്ങള്‍ ഏ റെ എത്തിയിരുന്നു. അന്ന് തൊട്ട് ഇന്നുവരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതി നിധീകരിച്ചത്.അത് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ റെക്കോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കാ ലത്താണ് താനും പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തന ത്തിന് ഗ്യാപ്പുണ്ടായി. ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി ആ പ്രവര്‍ത്തനം ഭംഗിയായി നിറവേറ്റി. ഇതിന്റെ ഭാഗമാ യി ഒട്ടേറെ വകുപ്പുകള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാനും ഉമ്മ ന്‍ചാണ്ടിക്ക് കഴിഞ്ഞു. വിപുലമായ അ നുഭവപരിജ്ഞാനം രണ്ടു തവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദ്ദേഹത്തിന് ശക്തിപകകര്‍ന്നു.

മുഖ്യമന്ത്രിയായപ്പോഴും പാര്‍ട്ടിയെ എല്ലാ രീതീയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാ വായി അദ്ദേഹം. അതിന്റെ ഭാഗമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരു ന്നു.  യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം വളര്‍ന്നു. ഒടുവില്‍ രോഗം വേട്ടയാ ടുന്ന അവസ്ഥ വന്നെങ്കിലും ആ രോഗത്തിന് മുന്നില്‍ ഒരുഘട്ടത്തിലും ഉമ്മന്‍ചാണ്ടി പതറിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗാവസ്ഥയില്‍ ഒരു പരിപാടിയില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ നേരത്തെ കണ്ടതിനെക്കാള്‍ പ്രസ രിപ്പും ഉന്‍മേഷവും വീണ്ടെടുത്തിരുന്നു. പരിപാടിക്കിടെ ഒരു സ്വകാര്യസംഭാഷണത്തില്‍ ചികിത്സിച്ച ഡോക്ടറുടെ പേര് പറഞ്ഞു. അതുകഴിഞ്ഞ് താന്‍ ആ ഡോക്ടറെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് വിശ്രമം വേണമെ ന്നായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമ മെന്നൊരു പദമില്ലെന്ന് നമുക്കറിയാം. അതികഠിനമായ രോഗാവസ്ഥയിലും കേരളത്തിലങ്ങളോം ഓടി നടന്നതാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വ ലിയ നഷ്ടമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടാക്കി യത്. അത് എളുപ്പം നികത്താനാവു കയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.