ദോഹ : ഖത്തറിൽ ആരംഭിക്കുന്ന ഖത്തർ സാൾട്ട് പ്രൊഡക്ട്‌സ് കമ്പനി (ക്യുസാൾട്ട്) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഖത്തർ എനർജിയിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ചടങ്ങിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്‍റും സിഇഒയുമായ സാദ് ഷെരീദ അൽ കഅബി പങ്കെടുത്തു. ഖത്തറിലേ രണ്ടു കമ്പനികളും ഒരു തുർക്കി കമ്പനിയും ചേർന്നുള്ള സംയുക്ത സംരംഭമായാണ് ക്യുസാൾട്ട് ആരംഭിക്കുന്നത്.
40 ശതമാനം ഓഹരി മസീദ് പെട്രോകെമിക്കൽ ഹോൾഡിങ് കമ്പനിയും (എംപിഎച്ച്സി) 30 ശതമാനം ഓഹരി ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് കമ്പനിയും (ക്യുഐഎംസി) 30 ശതമാനം ഓഹരി തുർക്കി കമ്പനിയായ അറ്റ്ലസ് യതിരിം പ്ലാൻലാമയുമാണ് പങ്കുവെച്ചത്. ഖത്തറിലെ ഉം അൽ ഹലൂൽ പ്രദേശത്താണ് കമ്പനി സ്ഥാപിക്കുക.
പാചക ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള ഉപ്പ് ഉൽപാദിപ്പിക്കുന്നതിൽ സ്വയം പര്യപ്ത കൈവരിക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്‍റും സിഇഒയുമായ സാദ് ഷെരീദ അൽ കഅബി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.