Home

നിങ്ങള്‍ എവിടെയാണെങ്കിലും പാചകവാതം കിട്ടും ; തൊട്ടടുത്ത് സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ സംവിധാനം വരുന്നു

ഉപയോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്

ന്യൂഡല്‍ഹി : ഉപയോക്താവിന് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്ന് പാചക വാതക സിലി ണ്ടര്‍ റീഫില്‍ ചെയ്യാനുള്ള പുതിയ സംവിധാനം ഒരുക്കി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താവ് താമസം മാറുകയോ വാടക വീടുകളിലേക്ക് മാറുകയോ ചെയ്താല്‍ താമസ സ്ഥലത്തി ന് അടുത്തുള്ള വിതരണക്കാരനില്‍ നിന്ന് തുടര്‍ന്നും പാചക വാതകം ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാകും.

എല്‍പിജി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താ ക്കള്‍ക്ക് വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊ ബൈല്‍ ആപ്പിലൂടെയോ പോര്‍ട്ടലിലൂടെയോ സിലിണ്ടറിന് ആപേക്ഷിക്കുമ്പോള്‍ തന്നെ ഉപയോ ക്താക്കള്‍ക്ക് വിതരണക്കാരുടെ പട്ടിക കാണാനാകും. അതില്‍ നിന്ന് ഏത് കമ്പനികളുടെ വിതരണ ക്കാരനെ വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ സാധിക്കും.

നിലവില്‍ തെരഞ്ഞെടുത്ത ഡീലര്‍മാരില്‍ നിന്ന് മാത്രമാണ് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അടക്കമുള്ളവര്‍ക്ക് സിലിണ്ടറുകള്‍ വീണ്ടും നിറയ്ക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് കണ ണക്കിലെടുത്താണ് പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ചണ്ഡിഗഡ്, കോയമ്പ ത്തൂര്‍, ഗുരുഗ്രാം, പുനെ, റാഞ്ചി എന്നീ നഗരങ്ങളിലായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം ആരം ഭിക്കുകയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

59 minutes ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.