Breaking News

ഉപഭോക്താക്കളുടെ വിവരച്ചോർച്ച; ആരോപണ വിധേയനായ ജീവനക്കാരനെതിരെ അന്വേഷണം ആരംഭിച്ച് സ്റ്റാർ ഹെൽത്ത്

ന്യൂ ഡെൽഹി : രാജ്യത്തെ ഞെട്ടിച്ച വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്ക് തങ്ങളുടെ ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ച് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് അധികൃതർ. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്ഒ) അമര്‍ജീത് ഖനൂജയ്ക്കെതിരെയാണ് കമ്പനി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഖനൂജയാണ് തനിക്ക് ഈ വിവരങ്ങളെല്ലാം നൽകിയതെന്നാണ് ഹാക്കറുടെ വെളിപ്പെടുത്തൽ. ആദ്യം തന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടത് ഖനൂജയാണെന്നും ശേഷം എല്ലാ വിവരങ്ങളും നിശ്ചിത തുകയ്ക്ക് പറഞ്ഞുറപ്പിച്ചെന്നും ഹാക്കർ പറയുന്നു. ഖാനൂജ ഈ ആരോപണങ്ങളോട് ഇതുവരെയ്ക്കും പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് അന്വേഷണം തുടങ്ങിയതായി കമ്പനി അറിയിക്കുന്നത്.

ഗൗരവമേറിയ വിവരച്ചോർച്ചയാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ സംഭവിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത, ഇന്‍ഷുറന്‍സ് വിശദാംശങ്ങളാണ് ചോർത്തപ്പെട്ടത്. ചോര്‍ത്തിയ വിവരങ്ങള്‍ പിന്നീട് ഓണ്‍ലൈനില്‍ വിൽക്കാൻ വെച്ചിരുന്നു. 31 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട 7.24TB ഡാറ്റ ആക്സസ് ചെയ്തതായാണ് ഹാക്കാർമാരായ xenZen അവകാശപ്പെടുന്നത്. ഡാറ്റകൾ 150,000 ഡോളറിന് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തതായും ഒരുലക്ഷം പേരുടെ ഉപഭോക്തൃ റെക്കോര്‍ഡുകള്‍ അടങ്ങുന്ന ചെറിയ ഡാറ്റാ സെറ്റുകള്‍ ഒരോന്നിനും 10,000 ഡോളര്‍ വിലയിട്ടതായും ഇവർ അവകാശപ്പെട്ടിരുന്നു ഈ നിയമലംഘനം രാജ്യത്തെ ഡാറ്റ സംരക്ഷണത്തിലും സുരക്ഷയിലും കാര്യമായ ആശങ്കകള്‍ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്റ്റാര്‍ ഹെല്‍ത്തില്‍ നിന്ന് മോഷ്ടിച്ച ഡാറ്റയില്‍ ഉപഭോക്താക്കളുടെ പേരുകള്‍, പാന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ജനനത്തീയതി, റസിഡന്‍ഷ്യല്‍ വിലാസങ്ങള്‍, പോളിസി നമ്പറുകള്‍, നിലവിലുള്ള അവസ്ഥകളുടെ വിശദാംശങ്ങള്‍, ഹെല്‍ത്ത് കാര്‍ഡ് നമ്പറുകള്‍, രഹസ്യാത്മക മെഡിക്കല്‍ രേഖകള്‍ തുടങ്ങി അതീവ പ്രധാനമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശമ്പളവും പാന്‍ കാര്‍ഡ് വിശദാംശങ്ങളും ഉള്‍പ്പെടെ ഏകദേശം 31 ദശലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങളാണ് മോഷ്ടിച്ചതെന്നാണ് ഹാക്കർമാരുടെ അവകാശവാദം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.