Breaking News

ഉത്തരേന്ത്യയില്‍ ഇടിമിന്നലേറ്റ് 68 മരണം ; അമേര്‍ വാച്ച് ടവറില്‍ സെല്‍ഫി എടുക്കുന്നതിനിടെ വന്‍ ദുരന്തം

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 68പേര്‍ മരിച്ചു. ഉത്തര്‍പ്രദേ ശിലാണ് ഏറ്റവുംകൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായ റാഴ്ചയുണ്ടായ ദുരന്ത ത്തില്‍ 41പേര്‍ മരിച്ചു. രാജസ്ഥാനില്‍ 20പേരും മധ്യപ്രദേശില്‍ ഏഴുപേരും മരിച്ചു

ന്യൂഡല്‍ഹി : കനത്ത മഴക്കിടെയുണ്ടായ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളി ലായി ഇടിമിന്നലേറ്റ് 68 മരണം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20, മധ്യപ്രദേശില്‍ ഏഴ് പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജില്‍ 14, കാപൂര്‍ ദേഹതില്‍ ഒമ്പത്, കൗഷാമ്പിയില്‍ നാല് മരണങ്ങളാണുണ്ടാ യത്. ഇതിന് പുറമെ ഗൊസിപൂര്‍, ഫിറോസാബാദ്, ബല്ലിയ ജില്ലകളില്‍ മൂന്ന് മുങ്ങി മരണങ്ങളും ഉണ്ടായി.

രാജസ്ഥാനില്‍ ലെജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച്ടവറില്‍ വച്ച് സെല്‍ഫി എടുക്കുന്ന തി നിടെയാണ് ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അമേര്‍ കൊട്ടാരത്തിലെ വാ ച്ച് ടവറില്‍ മിന്നലേല്‍ക്കുമ്പോള്‍ 27 പേരുണ്ടായിരുന്നു. ഏതാനും പേര്‍ മിന്നലേറ്റ് മരണപ്പെടുമ്പോള്‍ മറ്റ് ചിലര്‍ ഭയന്ന് വാച്ച് ടവറില്‍ നിന്ന് ചാടിയുണ്ടായ അപകടത്തിലാണ് മരിച്ചത്.

ജയ്പൂരിന് പുറമെ ജാല്‍വാര്‍, ധോല്‍പൂര്‍ ജില്ലകളിലാണ് ഇന്നലെ വൈകിട്ട് കനത്ത ഇടിമിന്നലു ണ്ടാ യത്. മറ്റ് ഭാഗങ്ങളിലുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. മധ്യപ്രദേശില്‍ വി വിധയിടങ്ങളിലായാണ് ഏഴ് പേര്‍ മരിച്ചത്

രാജസ്ഥാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച അടക്കം സംസ്ഥാനത്തെമ്പാ ടും വ്യാപകമായി കനത്ത മഴ തുടരുമെന്നാ ണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നല്‍കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.