ജിദ്ദ : ഉംറവീസക്കാർ വാക്‌സിനേഷൻ എടുക്കണമെന്ന് സൗദി സിവിൽ എവിയേഷൻ. ഇത് സംബന്ധിച്ച് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ (ഗാക) സർക്കുലർ അയച്ചു.
വീസയുള്ളവർ, അല്ലെങ്കിൽ വീസ തരം പരിഗണിക്കാതെ ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ആവശ്യമായ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കി. നൈസീരിയ മെനിഞ്ചൈറ്റിസ് അടക്കം ആവശ്യമായ മുഴുവൻ വാക്‌സീനുകളും യാത്രക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള ആരോഗ്യ വ്യവസ്ഥകൾ പാലിക്കണമെന്ന് ഉംറ വീസയിൽ സൗദിയിലേക്ക് വരുന്ന യാത്രക്കാരെയും ഉംറ നിർവഹിക്കാൻ ആഗ്രഹിച്ച് മറ്റു വീസകളിൽ സൗദിയിലേക്ക് വരുന്നവരെയും വിമാന കമ്പനികളും നിർബന്ധമായും അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.