കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സീൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരമാണിത്. യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപു തന്നെ വാക്സീൻ എടുത്തിരിക്കണം. മുതിർന്നവർ മാത്രമല്ല ഒരു വയസ്സ് മുതൽ പ്രായമുള്ള എല്ലാ കുട്ടികളും നിർബന്ധമായും മെനിഞ്ചൈറ്റിസ് വാക്സീൻ (എസിവൈഡബ്ള്യു–135) എടുക്കണമെന്നാണ് പുതിയ നിബന്ധന. ഉംറ നിർവഹിക്കാൻ പോകുന്നവർ മാത്രമല്ല സൗദിയിൽ പ്രവാചകപള്ളി സന്ദർശിക്കാൻ പോകുന്നവരും വാക്സീൻ എടുത്തിരിക്കണം.
വാക്സീൻ എടുത്ത് 10 മുതൽ 15 ദിവസത്തിനകമാണ് ശരീരത്ത് ബാക്ടീരിയയ്ക്ക് എതിരെ പ്രതിരോധ ശേഷി ഉണ്ടാകുന്നത് എന്നതിനാലാണ് യാത്രയ്ക്ക് 10 ദിവസം മുൻപേ തന്നെ വാക്സീൻ എടുക്കണമെന്നു പറയുന്നത്. വാക്സീന് പാർശ്വഫലങ്ങൾ കുറവാണ്. കുത്തിവയ്പ് എടുക്കുന്ന സമയത്ത് ചെറിയ ചുമപ്പ് അല്ലെങ്കിൽ നേരിയ വേദന എന്നിവ മാത്രമാണ് ചിലർക്കുണ്ടാകുന്നത്.
തീർഥാടനത്തിന് പോകുന്നവർ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും നല്ലതാണെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. വാക്സീനേഷൻ സർട്ടിഫിക്കറ്റിന് 3 വർഷത്തെ കാലാവധിയുണ്ട്. രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും യാത്രാ ക്ലിനിക്കുകളിലും വാക്സീൻ ലഭിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.