Breaking News

ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി

ജിദ്ദ : ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി. ദുൽഖദ് ഒന്ന് (ഏപ്രിൽ-29) മുതലാണ് ഹജ്  കർമ്മത്തിൽ പങ്കുചേരാൻ തീർഥാടകർ സൗദിയിലേക്ക് എത്തിച്ചേരുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവ് ഏപ്രിൽ 29 മുതൽ ആരംഭിക്കും.ജിദ്ദ വഴിയാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്ര ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കായി  ജിദ്ദ ഇന്ത്യൻ കോൺസുലേറ്ററിന്റെ കീഴിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യയിലെ ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തുന്ന ഹാജിമാർക്കുള്ള മക്കയിലെയും മദീനയിലെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
ഇത്തവണ നാട്ടിൽ നിന്നും ഹജ് ക്വട്ടായിൽ അനുവാദം ലഭിച്ചവർക്കുള്ള കവർ നമ്പർ ഉപയോഗിച്ച്  വിമാനത്തിന്റെ വിവരം എങ്ങനെ മനസ്സിലാക്കാം.അ തിനായി  ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ സ്വന്തം കവർ നമ്പർ ടൈപ്പ് ചെയ്ത് ഫ്ലൈറ്റ് വിവരം മനസ്സിലാക്കാം.
ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ (www.hajcommittee.gov.in ) ) Enquiry – your cover number എന്ന സ്ഥലത്ത് വളരെ കൃത്യമായി കവർ നമ്പർ ടൈപ്പ് ചെയ്തു (ഉദാ:- KLF-4948-2-0)  അതിൽ കൊടുത്തിരിക്കുന്ന  കപാറ്റ്ച കോഡും ടൈപ്പ് ചെയ്ത ശേഷം Send Details എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താൽ നിങ്ങളുടെ കവറിലുള്ളവരുടെ പേര് വിശദാംശങ്ങൾ അടങ്ങിയ ഒരു പേജ് കാണാൻ സാധിക്കും,
താഴെയായി വിമാനത്തിന്റെ വിവരവും,  തീയതിയും കാണിക്കും.  ഒപ്പം ഹജ് ക്യാംപിൽ  2 ദിവസം മുൻപ് റിപ്പോർട്ട്‌ ചെയ്യേണ്ട ദിവസവും സമയവും കാണുന്നതാണ്. എന്നാൽ റിപ്പോർട്ട്‌ ചെയ്യേണ്ട തീയതിയും, സമയവും പിന്നീട് പരീശിലകർ അല്ലെങ്കിൽ നിങ്ങളുടെ കൂടെ വരുന്ന ഹജ് ഇൻസ്‌പെക്ടർ അറിയിക്കുന്നതാണ്. വെബ്സൈറ്റിൽ ഓരോ വിമാനത്തിലും പോകുന്നവരുടെ വിശദാംശങ്ങൾ മുറപ്രകാരം ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് ഇത്തവണത്തെ ഹജ് നിർവഹിക്കാൻ എത്തുന്നത്. ഇക്കൂട്ടത്തിൽ 30% ഹാജിമാരാണ് വിവിധ സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴി എത്തുന്നത്. ഇത്തവണ ഇന്ത്യൻ തീർഥാടകരുടെ ആദ്യ സംഘം എത്തുന്നത് മദീനയിലാണ്. തുടർന്നുള്ള  8 ദിവസം  മദീനയിൽ തങ്ങിയതിന് ശേഷമാണ്  മക്കയിലെത്തുന്നത്. ഹജ്ജിന് ശേഷം മദീന വഴി ആയിരിക്കും ഇവർ മടങ്ങുന്നത്. കോഴിക്കോട് നിന്ന് മെയ് 10 നും, കണ്ണൂരിൽനിന്ന് മെയ് 11നുമാണ് നിലവിൽ  വിമാന സമയം ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂൺ 4 മുതൽ 9 വരെ ഉള്ള ദിവസങ്ങളിലായിരിക്കും ഇത്തവണത്ത ഹജ് കർമ്മങ്ങൾ നടക്കുക. ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ്: www.hajcommittee.gov.in

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.