Web Desk
ഈശ്വരനെ ദ്രോഹിക്കരുതെന്നും ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണമെന്നും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ തൻ്റെ മുഖപുസ്തക കുറിപ്പിൽ ആവശ്യപ്പെട്ടു. അമ്പലങ്ങൾ ഉടൻ തുറക്കേണ്ടതില്ല എന്ന് തന്ത്രിസമാജം പറയുന്നു. തീർത്ഥവും പ്രസാദവുമില്ലാതെ എന്ത് ക്ഷേത്ര ദർശനം. ഹിന്ദുക്കൾക്കാണെങ്കിൽ വീട്ടിലിരുന്നും പ്രാർത്ഥിക്കാവുന്നതാണ്. എന്നിട്ടും എന്ത് വിലനൽകിയും ക്ഷേത്രം തുറക്കണമെന്ന വാശി ക്ഷേത്രവിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും തീരെ വിശ്വസിക്കാത്ത ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്കും അംഗങ്ങൾക്കുമാണുള്ളത്. അവർക്ക് കാശാണ് പ്രധാനം; ദൈവമോ മനുഷ്യനോ അല്ലെന്ന് ഡോ. രാധാകൃഷ്ണൻ മുഖപുസ്തകത്തിൽ കുറിച്ചു.
ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ മുഖപുസ്തക കുറിപ്പിൻ്റെ പൂർണ്ണ രൂപം:
അമിതമായാൽ അമൃത് മാത്രമല്ല മതവും ദൈവാരാധനയും വിഷമായി മാറും. അതുകൊണ്ട് കൊറോണ പടർന്നു കയറുന്ന ഇന്നത്തെ സാഹചര്യത്തിൽ അമ്പലങ്ങൾ തുറക്കാൻ ആർത്തി കാണിക്കേണ്ടതില്ല.
സർക്കാർ നിർബന്ധമായും ആരാധനാലയങ്ങൾ തുറക്കണം എന്ന് കല്പിച്ചിട്ടില്ല. വേണമെങ്കിൽ തുറക്കാമെന്ന അനുവാദമാണ് നൽകിയത്. വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇക്കാര്യത്തിൽ വിവേക പൂർണമായ തീരുമാനം ജനങ്ങൾ എടുക്കണം.
അമ്പലങ്ങൾ ഉടൻ തുറക്കേണ്ടതില്ല എന്ന് തന്ത്രിസമാജം പറയുന്നു. തീർത്ഥവും പ്രസാദവുമില്ലാതെ എന്ത് ക്ഷേത്ര ദർശനം. ഹിന്ദുക്കൾക്കാണെങ്കിൽ വീട്ടിലിരുന്നും പ്രാർത്ഥിക്കാവുന്നതാണ്. എന്നിട്ടും എന്ത് വിലനൽകിയും ക്ഷേത്രം തുറക്കണമെന്ന വാശി ക്ഷേത്രവിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും തീരെ വിശ്വസിക്കാത്ത ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്കും അംഗങ്ങൾക്കുമാണുള്ളത്. അവർക്ക് കാശാണ് പ്രധാനം; ദൈവമോ മനുഷ്യനോ അല്ല.
സർക്കാർ നൽകിയ ഇളവ് സ്വീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഇസ്ലാമിക ക്രൈസ്തവ മത മേധാവികളെ അഭിനന്ദിക്കുന്നു. അവർക്കുള്ള വിവേകം ധനമോഹം മാത്രമുള്ള ദേവസ്വം ബോർഡ് മേധാവികൾക്ക് ഇല്ലാതായതിൽ അത്ഭുതവുമില്ല. തീർത്ഥവും പ്രസാദവും ഇല്ലെങ്കിലും ഭക്തജനം അമ്പലങ്ങളിലെത്തി കാണിക്ക ഇടട്ടെ എന്നാണ് അവരുടെ പ്രാർത്ഥന.
കൊറോണ പടരുന്ന കാലത്ത് ശാരീരിക അകലം സുരക്ഷിതമായി പാലിക്കാതെ ഒത്തുകൂടുന്നവർ ജനശത്രുക്കളാണ്. അവർ അവരെയും മറ്റുള്ളവരെയും ഒരുപോലെ ദ്രോഹിക്കുന്നു. ആത്മദ്രോഹവും പരദ്രോഹവും പരിശീലിക്കുന്നവരിൽ ഈശ്വരാംശം തീരെ കാണില്ല. അവർ മനുഷ്യനും ദൈവത്തിനും എതിരെ തെറ്റ് ചെയ്യുന്നവരാണ്.
കൊറോണ കോപം ശമിക്കുംവരെ കാത്തിരുന്നു പ്രാർത്ഥിക്കുക. കൊറോണ പടരുമ്പോൾ ദേവാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് യഥാർത്ഥ ഈശ്വര ആരാധന. അതുകൊണ്ട് ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡും മറ്റുള്ളവരും പിന്മാറണം. ഈശ്വരനെ ദ്രോഹിക്കരുത്…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.