Gulf

ഈദ് അവധി ദിനങ്ങളില്‍ മുഴുകി പ്രവാസികള്‍, ഒത്തുചേരലുകളുമായി കുടുംബങ്ങള്‍

വേനലവധിക്കാലത്ത് പലരും നാട്ടിലേക്ക് പറന്നെങ്കിലും ടിക്കറ്റ് വര്‍ദ്ധനമൂലം യാത്ര മാറ്റിവെച്ചവര്‍ യുഎഇയില്‍ പെരുന്നാള്‍ ആഘോഷത്തിലാണ്

ദുബായ്  : ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് പ്രവാസികള്‍. നാലു ദിവസത്തെ അവധിദിനങ്ങളില്‍ രണ്ട് ദിനങ്ങള്‍ വാരാന്ത്യ അവധിയില്‍പ്പെടുമെങ്കിലും തുടര്‍ച്ചയായി നാലു ദിവസങ്ങള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ വട്ടമാണ് സാധാരണഗതിയില്‍ ലഭിക്കാറുള്ളത്.

ഇക്കുറി വെള്ളിയും ശനിയുമാണ് പെരുന്നാള്‍ അവധി ദിനങ്ങളില്‍ ആദ്യ രണ്ട് ദിവസം എത്തിയത്. ഷാര്‍ജ പോലുള്ള ഇടങ്ങളില്‍ വെള്ളിയും ശനിയും ഞായറും അവധിയാണ്. മറ്റിടങ്ങളില്‍ ശനിയും ഞായറും. വെള്ളിയാഴ്ച പലര്‍ക്കും പകുതി അവധി ദിനവുമാണ്.

പെരുന്നാള്‍ അവധി ദിനങ്ങളില്‍ പതിവു പോലെ കുടുംബ കൂട്ടായ്മയും സൗഹൃദക്കൂട്ടയ്മയും സംഘടിപ്പിച്ചാണ് പലരും ഈദ് ആഘോഷിച്ചത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ച ശേഷം നടന്ന ഈദ് ആഘോഷത്തിന് ഇക്കുറി നിരവധി കൂട്ടായ്മകള്‍ പങ്കുചേര്‍ന്നു.

അടച്ച മുറികളില്‍ നിന്ന് പൊതുസ്ഥലങ്ങളിലേക്ക് ആഘോഷം മാറി. ഷാര്‍ജ, ദുബായ്, അബുദാബി, അജ്മാന്‍ എന്നിവടങ്ങളില്‍ സമാനമായ കൂട്ടായ്മകള്‍ പരിപാടികള്‍ സംഘടിപ്പിച്ചു.

ഷാര്‍ജയിലും ദുബായിലും പ്രദര്‍ശനങ്ങളും സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോര്‍ണിഷിലും ജുമൈറയിലും വെടിക്കെട്ടും ഉണ്ട്. ഷാര്‍ജ ഖോഫര്‍ക്കാനില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഷോ അരങ്ങേറുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.