ദോഹ : ഖത്തറിലെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകും. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് രാജ്യത്തുടനീളം ഈദിയ എടിഎം സേവനം ക്രമീകരിച്ചരിക്കുന്നത്.പെരുന്നാൾ ദിനങ്ങളിൽ ഉപഭോക്താക്കൾക്ക് 5, 10, 50,100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈദിയ എടിഎമ്മുകൾ. എല്ലാ വർഷവും ഈദ് നാളുകളിൽ മാത്രമാണ് ഈദിയ എടിഎമ്മുകളുടെ പ്രവർത്തനം.പ്ലേസ് വിൻഡം, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, വെസ്റ്റ് വാക്ക്, അൽഖോർ മാൾ, അൽമീറ–മൈതർ, അൽമീറ–തുമാമ എന്നിവിടങ്ങളിലാണ് ഇത്തവണ ഈദിയ എടിഎം സേവനം ലഭിക്കുക. പെരുന്നാൾ ദിനങ്ങളിൽ കുട്ടികൾക്ക് പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൊടുക്കുകയെന്ന പരമ്പരാഗത രീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂല്യം കുറഞ്ഞ കറൻസികൾ പിൻവലിക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ എടിഎം ക്രമീകരിച്ചിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.